താരസംഘടന 'അമ്മ'യെ വലിച്ചെറിയണം, അമ്മ ആര്‍ക്കുവേണ്ടിയാണ്. അമ്മയില്‍ പെണ്‍ മക്കളില്ല; കൂടുതല്‍ ചൂഷണം നേരിടേണ്ടി വരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ പൂര്‍ണമായും മൊഴി കൊടുത്തില്ല, ഇത് അത്ഭുതപ്പെടുത്തുന്നതാണ്; സ്ത്രീകളോടുള്ള അടിമ മനോഭാവം വച്ചുപുലര്‍ത്തുകയാണന്ന് പി.കെ ശ്രീമതി

റിപ്പോര്‍ട്ട് സിനിമ മേഖലയുടെ ശുദ്ധീകരണത്തിന് വഴിവെക്കണം. സിനിമാ മേഖലയിലെ സംഘടനയായ അമ്മ ആര്‍ക്കുവേണ്ടിയാണ്. അമ്മയില്‍ പെണ്‍ മക്കളില്ല. സ്ത്രീകള്‍ക്ക് വേണ്ട പ്രാതിനിധ്യം നല്‍കാത്ത അമ്മയെ വലിച്ചെറിയുകയാണ് വേണ്ടത്. 

New Update
PK SREEMATHI Untitledhe

കണ്ണൂര്‍: ചലചിത്ര രംഗത്തെ സംഘടനയായ അമ്മയെ വലിച്ചെറിയണമെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചര്‍. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് തടസപ്പെടുത്താന്‍ പോയവര്‍ പോലും സ്വാഗതം ചെയ്യുകയാണ്. 

Advertisment

റിപ്പോര്‍ട്ട് സിനിമ മേഖലയുടെ ശുദ്ധീകരണത്തിന് വഴിവെക്കണം. സിനിമാ മേഖലയിലെ സംഘടനയായ അമ്മ ആര്‍ക്കുവേണ്ടിയാണ്. അമ്മയില്‍ പെണ്‍ മക്കളില്ല. സ്ത്രീകള്‍ക്ക് വേണ്ട പ്രാതിനിധ്യം നല്‍കാത്ത അമ്മയെ വലിച്ചെറിയുകയാണ് വേണ്ടത്. 

കൂടുതല്‍ ചൂഷണം നേരിടേണ്ടി വരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ പൂര്‍ണമായും മൊഴി കൊടുത്തില്ല. ഇത് അത്ഭുതപ്പെടുത്തുന്നതാണ്. സ്ത്രീകളോടുള്ള അടിമ മനോഭാവം വച്ചുപുലര്‍ത്തുകയാണന്നും പി.കെ ശ്രീമതി പറഞ്ഞു.

Advertisment