/sathyam/media/media_files/2025/10/16/kunjalikutty-2025-10-16-17-28-32.jpg)
കോഴിക്കോട്: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിലക്കില്‍ പ്രതികരിച്ച് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി.
ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് കുഞ്ഞാലിക്കുട്ടി തന്റെ നിലപാട് വ്യക്തമാക്കിയത്. ഇത്തരം കാര്യങ്ങള്‍ കേരളത്തില്‍ സംഭവിച്ച് കൂടാത്ത ഒന്നാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു,
'പള്ളുരുത്തി സ്‌കൂളില്‍ ഉണ്ടായ പ്രശ്‌നത്തെക്കുറിച്ച് പറയാതിരിക്കാന്‍ വയ്യ. വളരെ നിര്‍ഭാഗ്യകരാമായി പോയി. കേരളത്തില്‍ സംഭവിച്ചുകൂടാനാകാത്തതാണ്.
വിദ്യാര്‍ഥി നിയമം അനുസരിച്ച് വരികയാണെങ്കില്‍ എന്നാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്. എന്ത് നിയമമാണത്?.
ഒരു മുഴം നീളമുള്ള ഒരു തുണി അവരുടെ ശിരോവസ്ത്രം പോലെ തന്നെ; അത് കണ്ടാല്‍ പേടിയാകും, നിയമവിരുദ്ധമാണ് എന്നെല്ലാം പറഞ്ഞ് ഒരു കുട്ടിയുടെ വിദ്യാഭ്യാസം മുടങ്ങിയത് വളരെ നിര്‍ഭാഗ്യകരമായി.
പൊതു സമൂഹം ഇതിനെ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തേണ്ടതാണ്. അതില്‍ യാതൊരു സംശയവുമില്ല,കുഞ്ഞാലിക്കുട്ടി പറഞ്ഞു