/sathyam/media/media_files/5esTBZ2NwqIy5hTzA4bv.jpg)
പാലക്കാട്: നിലമ്പൂരിൽ വാഹനം തടഞ്ഞുള്ള പൊലീസ് പരിശോധന അപമാനിക്കുകയെന്ന ലക്ഷ്യത്തോടെയെന്ന് ഷാഫി പറമ്പിൽ എംപി.
പരിശോധനയോട് പൂർണമായും സഹകരിച്ചു. എന്നാൽ ഉദ്യോഗസ്ഥതരുടെ ലക്ഷ്യം പരിശോധനയല്ലായിരുന്നും ഇൻസൾട്ട് ചെയ്യുകയെന്നതായിരുന്നുവെന്നും ഷാഫി പറഞ്ഞു.
'പരിശോധനയ്‌ക്കെത്തിയ പൊലീസുകാർ വാഹനം തടഞ്ഞ് ഡിക്കിയിൽ നിന്ന് പെട്ടികൾ പുറത്തെടുക്കാൻ പറഞ്ഞു, ഞാൻ തന്നെ പെട്ടികൾ പുറത്തെടുത്തു.
എന്നാൽ പെട്ടി പരിശോധിക്കാൻ കൂട്ടാക്കാതെ പൊലീസ് തിരിച്ചു പോകാനാണ് ശ്രമിച്ചത്.ഇതിൽ നിന്ന് മനസിലാകുന്നത് അവരുടെ ലക്ഷ്യം പരിശോധനയല്ലെന്നാണ്.'
'പെട്ടി തുറന്ന് പരിശോധിച്ചിട്ട് പോയാൽ മതിയെന്ന് ഞാൻ തന്നെയാണ് പറഞ്ഞത്. പരിശോധനയിൽ എന്തെങ്കിലും കണ്ടെത്തിയോ ഇല്ലയോ എന്ന് പറയണമെന്നും പറഞ്ഞു.
പെട്ടി പരിശോധിക്കുമ്പോൾ അവർ കാമറ റെക്കോർഡ് ചെയ്തില്ല. വാഹനത്തിൽ നിന്ന് ഇറങ്ങുമ്പോൾ വിഡിയോ എടുത്തല്ലോയെന്ന് ചോദിച്ചപ്പോൾ വിഡിയോ റെക്കോർഡ് ചെയ്തു.
പരിശോധനയിൽ എന്തെങ്കിലും കണ്ടെത്തിയോ എന്ന് ചോദിച്ചപ്പോൾ ഇല്ലായെന്നായിരുന്നു മറുപടി. പൊലീസ് പരിശോധനയുമായി പൂർണമായും സഹരിച്ചെന്നും' ഷാഫി പറഞ്ഞു.
പരിശോധന അപമാനിക്കാൻ വേണ്ടിയായിരുന്നു. പരിശോധന ആയിരുന്നു ലക്ഷ്യമെങ്കിൽ പെട്ടിതുറക്കാൻ ആദ്യമേ പറയുമായിരുന്നു. തങ്ങൾ ആവശ്യപ്പെട്ടപ്പോഴാണ് പെട്ടിതുറന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
പരിശോനയിൽ തങ്ങൾക്ക് പരാതിയില്ലെന്നും നിലമ്പൂരിൽ ചർച്ച ചെയ്യേണ്ട ജനകീയ വിഷയങ്ങൾ ഏറെ ഉണ്ടെന്നും ഷാഫി പറഞ്ഞു. 'പെട്ടി ഷോ' എന്ന പേരിൽ നടക്കുന്ന പ്രചരണങ്ങളിലും ഷാഫി പ്രതികരിച്ചു.
സർക്കാരിന്റെ ആ ഷോ പാലക്കാട് ഉണ്ടായിരുന്നു ആ ഗണത്തിലേക്ക് ഇതിനെയും ഉൾപ്പെടുത്തുകയാണെങ്കിൽ അവിടെ കിട്ടിയ പോലെ തന്നെ ഇവിടെയും കിട്ടുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us