പ്ലസ് വൺ സ്കൂൾ, കോംബിനേഷൻ മാറ്റത്തിനുള്ള അപേക്ഷ ജൂലൈ 31 വരെ അപേക്ഷിക്കാം

ഏകജാലക വെബ്സൈറ്റ് വഴി ജൂലൈ 31ന് വൈകിട്ട് 4 വരെ അപേക്ഷിക്കാം. സ്കൂളുകളിലെ സീറ്റ് ഒഴിവുകളുടെ വിവരം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

New Update
kerala

തിരുവനന്തപുരം∙ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ മെറിറ്റ് ക്വോട്ടയിൽ പ്ലസ് വൺ പ്രവേശനം നേടിയവർക്ക് സ്കൂൾ, കോംബിനേഷൻ മാറ്റത്തിനുള്ള അപേക്ഷാ സമർപ്പണം ആരംഭിച്ചു. ഏകജാലക വെബ്സൈറ്റ് വഴി ജൂലൈ 31ന് വൈകിട്ട് 4 വരെ അപേക്ഷിക്കാം. 

Advertisment

സ്കൂളുകളിലെ സീറ്റ് ഒഴിവുകളുടെ വിവരം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രവേശനം നേടിയ ജില്ലയിലെ മറ്റൊരു സ്കൂളിലേക്കു മാറാനും അതേ സ്കൂളിലോ മറ്റൊരു സ്കൂളിലേക്കോ വിഷയ കോംബിനേഷൻ മാറ്റത്തിനും അപേക്ഷ നൽകാം. ഇതനുസരിച്ചുള്ള അലോട്മെന്റ് ഓഗസ്റ്റ് ആദ്യം പ്രസിദ്ധീകരിക്കും. ഇതുവരെ പ്രവേശനം ലഭിക്കാത്തവർക്ക് മൂന്നാം സപ്ലിമെന്ററി അലോട്മെന്റും ഉണ്ടാകും.

plus-one allotment Combination Transfer
Advertisment