തിരുവനന്തപുരം: ഒന്നാം വർഷ ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 62.28 ശതമാനമാണ് വിജയം. കഴിഞ്ഞവർഷം 67.30 ശതമാനമായിരുന്നു വിജയം.
നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ തിങ്കളാഴ്ച ഫലം പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.
ഫലം results.hse.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും.