തുറിച്ച് നോക്കിയെന്ന് പറഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ സംഘം ചേർന്ന് ക്രൂരമർദ്ദനം: 13 പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ കേസ്

കടയ്ക്കാവൂർ SNV HSS ലെ കണ്ടാലറിയാവുന്ന 10 പേരും ഉൾപ്പെടെ 13 വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. ജൂലൈ 20നാണ് മർദനമേറ്റ വിദ്യാർത്ഥി സ്കൂളിൽ പുതുതായി ചേർന്നത്

New Update
students-attack

തിരുവനന്തപുരം: കടയ്ക്കാവൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് ക്രൂര മർദ്ദനം. തുറിച്ചുനോക്കിയെന്ന് പറഞ്ഞായിരുന്നു  വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദ്ദിച്ചത്. വിദ്യാർത്ഥിയെ നിലത്തിട്ട് ഇടിയ്ക്കുകയും ചവിട്ടുകയും ചെയ്തു. രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി.  കടയ്ക്കാവൂർ SNV HSS ലെ കണ്ടാലറിയാവുന്ന 10 പേരും ഉൾപ്പെടെ 13 വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. ജൂലൈ 20നാണ്  മർദനമേറ്റ വിദ്യാർത്ഥി സ്കൂളിൽ പുതുതായി ചേർന്നത് . 

Advertisment

നിലത്തിട്ട് ഇടിയ്ക്കുകയും ചവിട്ടുകയും വടി കൊണ്ട് അടിക്കുകയും ചെയ്തെന്ന് പരാതിയിലുണ്ട്. മർദിച്ച വിദ്യാർത്ഥികൾക്കെതിരെ സ്കൂൾ അധികൃതർ നടപടിയെടുത്തില്ലെന്നും മർദനമേറ്റ വിദ്യാർത്ഥിക്ക് ചികിത്സാ സഹായം നൽകിയില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു.

attack student plus-one
Advertisment