New Update
/sathyam/media/media_files/K6merBBkdEIuIr8z8lOk.jpg)
വൈക്കം: അക്കരപ്പാടം പാലത്തിൽ നിന്നും പുഴയിൽ ചാടിയ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കുലശേഖരമംഗലം സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയായ പൂജ പി പ്രസാദാണ് പുഴയിലേക്ക് ചാടിയത്.
Advertisment
സംഭവത്തിൽ കുട്ടിയുടെ ബാഗും ചെരുപ്പും സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേനാ സംഘവും വൈക്കം പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പാലത്തിന് മുകളിൽ യൂണിഫോം ധരിച്ച കുട്ടി നിൽക്കുന്നത് കണ്ടതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അഗ്നിരക്ഷാ സേനാ സംഘവും വൈക്കം പൊലീസും തിരച്ചിൽ നടത്തിയത്,