പി.എം ശ്രീ പദ്ധതിയെ എതിർക്കുന്നത് മണ്ടത്തരമെന്ന് ശശി തരൂർ എംപി. പണം വാങ്ങിയെന്ന് കരുതി കേന്ദ്രത്തിന്റെ പാഠ്യപദ്ധതി കേരളത്തിൽ നടപ്പിലാക്കേണ്ടി വരുമെന്ന പ്രചരണം തെറ്റ്. പദ്ധതിക്ക് പന്തുണയുമായി തരൂർ

New Update
sasi tharoor-7

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിന് പിന്തുണയുമായി ശശി തരൂർ. പി.എം ശ്രീ ഫണ്ട് വാങ്ങരുതെന്ന വാദം മണ്ടത്തരം ആണെന്നും ഫണ്ട് വാങ്ങിയതുകൊണ്ട് കേന്ദ്ര പാഠ്യപദ്ധതി കേരളത്തിൽ നടപ്പിലാക്കേണ്ടി വരില്ലെന്നും തരൂർ വ്യക്തമാക്കി.

Advertisment

കേരളത്തിലെ നികുതിദായകരായ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് ഈ പണം. കേന്ദ്ര ഫണ്ട് വേണ്ടെന്ന് വെയ്ക്കുന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത് മണ്ടത്തരമാണെന്നും തരൂര്‍ പ്രതികരിച്ചു.


കേരളത്തിലെ സ്‌കൂളുകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 1500 കോടി രൂപ വാങ്ങിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.


‘പി.എം ശ്രീയെ സി.പി.ഐ എതിര്‍ക്കുന്നത് എന്തടിസ്ഥാനത്തിലാണ്. നമ്മുടെ നാട്ടിലെ സ്‌കൂളുകളുടെ മേല്‍ക്കൂരകള്‍ അറ്റക്കുറ്റപ്പണികള്‍ നടത്താനും അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനും വിദ്യാഭ്യാസം മെച്ചപ്പെടുത്താനും കേന്ദ്രത്തിന്റെ പണം നമുക്ക് ആവശ്യമാണ്. 

ഒരു തീരുമാനത്തില്‍ തന്നെ കടിച്ചുതൂങ്ങി നില്‍ക്കുന്നത് മണ്ടത്തരമാണ്. എല്ലാത്തിനുമപ്പുറം കേരളം പണം വാങ്ങിയെന്ന് കരുതി കേന്ദ്രത്തിന് പാഠ്യപദ്ധതി നിര്‍ദേശിക്കാന്‍ സാധിക്കില്ല’, ശശി തരൂര്‍ വിശദമാക്കി.

Advertisment