പി.എം ശ്രീയിൽ നിന്നും സി.പി.എം പിന്മാറില്ലെന്ന് വ്യക്തമാക്കി ഗോവിന്ദൻ. സി.പി.ഐയെ മെരുക്കാൻ സി.പി.എം ഇറങ്ങും. എതിർപ്പ് കടുപ്പിച്ചാൽ സി.പി.ഐ  മന്ത്രിമാരുടെ വകുപ്പുകളിൽ നടക്കുന്ന വഴിവിട്ട പ്രവർത്തനങ്ങൾ വെച്ച് വിലപേശാനും തീരുമാനം. സി.പി.ഐയുടെ അതൃപ്തിക്ക് പുല്ലുവില കൽപ്പിച്ച് സി.പി.എം

New Update
MV-Govindan-Binoy-Viswam

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ നിന്നും സർക്കാർ ഇനി പിന്മാറില്ലെന്ന് അസന്നിഗ്ധമായി വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സി.പി.ഐയുടെ എതിർപ്പിന് പുല്ലുവില കൽപ്പിച്ച് മുന്നോട്ട് പോകാനാണ് സി.പി.എം തീരുമാനം.

Advertisment

പദ്ധതിയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സി.പി.ഐയുമായി ചർച്ച നടത്തുമെന്ന വാദം ഉയർത്തുന്നുണ്ടെങ്കിലും പി.എം ്രശീയിൽ നിന്നും പിന്നാക്കം പോകുമെന്ന സൂചനകളൊന്നും ഗോവിന്ദൻ നൽകുന്നില്ല.


പി.എം ശ്രീയിൽ ഒപ്പിട്ടത് കൊണ്ട് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടതില്ലെന്ന വാദഗതി ഉയർത്തിപ്പിടിച്ചാണ് സി.പി.എം മുന്നോട്ട് നീങ്ങുന്നത്. 


നിലവിൽ സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം എന്തായാലും ഫലത്തിൽ അത് സർക്കാർ നയത്തിനെ ബാധിക്കില്ലെന്നാണ് എം.വി ഗോവിന്ദനും അതിന് തുടർച്ചയായി പത്രസമ്മേളനം നടത്തിയ വിദ്യാഭ്യാസമന്ത്രിയും പറഞ്ഞ് വെയ്ക്കുന്നത്.

Screenshot 2025-10-24 171019

പി.എം ്രശീയുടെ പേരിൽ സി.പി.ഐ കടുപ്പിച്ചാൽ അവർ ഭരിക്കുന്ന വകുപ്പുകളിലെ ചില വഴിവിട്ട പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി വിരട്ടാനാണ് സി.പി.എം നീക്കമെന്നും പറയപ്പെടുന്നു. നിലവിൽ മുഖ്യമരന്തി ഗൾഫ് പര്യടനത്തിനായതിലാൽ തന്നെ അദ്ദേഹം കൂടി മടങ്ങിയെത്തിയ ശേഷമാവും ചർച്ചകൾ നടക്കുക.


വിഷയത്തിന്റെ പേരിൽ മന്ത്രിസഭാ യോഗത്തിൽ നിന്നും മാറി നിൽക്കാൻ സി.പി.ഐ തീരുമാനിച്ചാൽ അനുനയിപ്പിക്കാനുള്ള നീിക്കവും സി.പി.എം നടത്തും.


സി.പി.ഐക്ക് പുറമേ ഇടതുമുന്നണിയിലെ മറ്റൊരു കക്ഷിയായ ആർ.ജെ.ഡിയും വിഷയത്തിൽ പരസ്യ എതിർപ്പ് അറിയിച്ച് രംഗത്ത് വന്നിരുന്നു. എന്നാൽ അവരുമായി ചർച്ച പോലും വേണ്ടെന്ന നിലപാടാണ് സി.പി.എമ്മിനുള്ളതെന്നും കരുതപ്പെടുന്നു.

വിഷയം മുന്നണി യോഗം വിളിച്ച് ചർച്ച ചെയ്താലും പി.എം ്രശീയുമായി ബന്ധപ്പെട്ട വിശദീകരണം നൽകിയും കേന്ദ്ര ഫണ്ടിന്റെ ലഭ്യതയും ചൂണ്ടിക്കാട്ടി മറ്റ്എ കക്ഷികളെ അടക്കിയിരുത്താനാവും സി.പി.എം ്രശമിക്കുക.

pm-sri-741x432

മുമ്പ് കേന്ദ്ര പദ്ധതിയിൽ ഉണ്ടായിരുന്ന എതിർപ്പ് തങ്ങൾക്കുണ്ടെന്ന് വ്യക്തമാക്കുന്ന സി.പി.എം കേന്ദ്ര ഫണ്ട് കിട്ടാതെ മുന്നോട്ട് പേവാനാവില്ലെന്ന വാദവും ഉയർത്തുന്നുണ്ട്. ഇത്തരം വാദങ്ങളോടുള്ള സി.പി.ഐയുടെ സമീപനത്തെ അനുസരിച്ചാവും സംസ്ഥാന രാവഷ്ട്രീയം ഇനി മുന്നോട്ട് പോവുക.

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ഇടതുമുന്നണിയിലെ ഘടകകക്ഷികൾ തമ്മിലുള്ള അടി മുന്നണിയെ കൂടുതൽ ദുർബലപ്പെടുത്തിയേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

Advertisment