/sathyam/media/media_files/2025/10/27/untitled-2025-10-27-09-31-23.jpg)
തിരുവനന്തപുരം: പി എം ശ്രീ പദ്ധതി സംബന്ധിച്ച വിവാദത്തിൽ നിന്ന് തലയൂരാൻ സിപിഎം തയ്യാറെടുക്കുന്നു. വിഷയത്തിൽ നിലപാട് കടുപ്പിച്ച സിപിഐയുടെ മുഖം കൂടി രക്ഷിക്കുന്ന തരത്തിൽ ഒരു ഫോർമുലയ്ക്ക് രൂപം നൽകാനാണ് സിപിഎം തീരുമാനം.
കേന്ദ്ര ഫണ്ട് മുൻനിർത്തി പി. എം ശ്രീ പദ്ധതിയിൽ നിന്നും പിന്മാറില്ലെന്ന നിലപാടിലാണ് സർക്കാറിനുള്ളത്. അതുകൊണ്ടുതന്നെ സിപിഐയുടെ കൂടി നിലപാട് ഉൾക്കൊണ്ട് മുന്നോട്ടുപോകാനാണ് സിപിഎം തീരുമാനം. തദ്ദേശ നിയമസഭ തിരഞ്ഞെടുപ്പുകൾ മുൻനിർത്തി മുന്നണിയിൽ പ്രശ്നങ്ങൾ ഇല്ലാതാക്കാനാണ് സിപിഎം കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുന്നത്.
വിവാദമായ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് മുന്നോടിയായി സിപിഐ അംഗങ്ങൾ ഉൾപ്പെടുന്ന ഒരു കോഡിനേഷൻ കമ്മിറ്റി രൂപീകരിക്കാൻ നിലവിൽ തീരുമാനമാനിച്ചേക്കാനാണ് സാധ്യത. വിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കും പുറമേ പി എം ശ്രീയുടെ നടപ്പാക്കലിൽ കോഡിനേഷൻ കമ്മിറ്റിക്ക് മേൽനോട്ടം വഹിക്കാനാവുമെന്നും സിപിഐയെ അറിയിച്ചേക്കും.
പിഎം ശ്രീയിൽ ഒപ്പിടാത്തതുകൊണ്ട് നിലവിൽ നടപ്പാക്കുന്ന സർവ്വശിക്ഷ അഭിയാൻ പോലുള്ള പദ്ധതികൾക്ക് ലഭിക്കേണ്ട കോടികളുടെ ഫണ്ട് തടയുന്ന കേന്ദ്ര നടപടിയും സിപിഐ നേതാക്കളോട് മുഖ്യമന്ത്രി വിശദീകരിച്ചേക്കും.
/filters:format(webp)/sathyam/media/media_files/2025/10/27/untitled-2025-10-27-09-34-16.jpg)
നിലവിൽ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഇതിന് അന്തിമ അനുമതി നൽകേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം ദേശീയ സെക്രട്ടറി എം എ ബേബി തുടങ്ങിയവർ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇവർക്ക് പുറമേ എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ മുതിർന്ന നേതാക്കൾ എന്നിവരും നിർണായകയോഗത്തിന് എത്തിയിട്ടുണ്ട്.
പി എം ശ്രീ പദ്ധതി എങ്ങനെ അനുമതിയില്ലാതെ ഒപ്പിട്ടു എന്നത് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കത്ത് നൽകിയിട്ടുണ്ട്.
വിഷയം എൽഡിഎഫ് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.അനുനയ ശ്രമങ്ങളുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എം എൻ സ്മാരകത്തിൽ ചർച്ചയ്ക്കായി എത്തിയെങ്കിലും വിഷയത്തിൽ സമവായം ആയിരുന്നില്ല. തുടർച്ചകൾക്ക് മുഖ്യമന്ത്രി വിളിക്കട്ടെ എന്ന നിലപാടിലാണ് സിപിഐ സംസ്ഥാന നേതൃത്വം ഉള്ളത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായുള്ള ആശയവിനിമയവും ഉണ്ടായേക്കും.
മുഖ്യമന്ത്രി തല ചർച്ചയിൽ വിഷയം സമവായത്തിൽ എത്തിക്കാൻ ആയില്ലെങ്കിൽ കടുത്ത നിലപാടിലേക്ക് സിപിഐ പോയേക്കും. മന്ത്രിസഭയിൽ നിന്നും സിപിഐ മന്ത്രിമാരെ പാർട്ടി പിൻവലിച്ചേക്കും.
എന്തായാലും നിലവിൽ ഇടതുമുന്നണി ബന്ധം ഉപേക്ഷിക്കാൻ പാർട്ടി തീരുമാനിച്ചിട്ടില്ല. ഇന്ന് ആലപ്പുഴയിൽ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് വിഷയത്തിൽ അന്തിമ തീരുമാനം എടുക്കും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us