/sathyam/media/media_files/2025/10/26/untitled-2025-10-26-15-17-52.jpg)
തിരുവനന്തപുരം: പി.എം ശ്രീ വിവാദത്തിൽ നിലപാടിലുറച്ച് നിൽക്കുന്ന സി.പി.ഐ വിഷയം മുഖ്യമ്രന്തിയുമായി ചർച്ച ചെയ്യാനിരിക്കെ ഇതിന്റെ വരും വരാഴികകളെ കുറിച്ചാണ് കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ഫോണിൽ ബന്ധപ്പെട്ടിട്ടും ഇതുവരെ ഒരു തീരുമാനത്തിൽ എത്താൻ സാധിച്ചിട്ടില്ല.
തിരഞ്ഞെടുപ്പുകൾ അടുത്ത ഘട്ടത്തിൽ സി.പി.ഐ എടുക്കുന്ന നിലപാടുകൾ വിഷയത്തിൽ പരമപ്രധാനമാവും. പൂരം കലക്കൽ, എഡിജിപി വിഷയങ്ങളിൽ ഉണ്ടായതു പോലെ സമീപനം ഉണ്ടായാൽ അതു പാർട്ടിയുടെ നിലനിൽപിനെ തന്നെ ബാധിക്കുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കടുത്ത നടപടികളുമായി മുന്നോട്ടു പോകണമെന്നു തന്നെയാണ് നേതാക്കളുടെയും അണികളുടെയും അഭിപ്രായം.
/filters:format(webp)/sathyam/media/media_files/2025/04/10/ahCa6sCZdprKpVUNmVQ8.jpg)
മന്ത്രിമാർ മന്ത്രിസഭയിൽ നിന്നും രാജിവെയ്ക്കുക
നിലവിലെ ഇടതുമുന്നണി മ്രന്തിസഭയിൽ നിന്നും മന്ത്രിമാരെയും ഡെപ്യൂട്ടി സ്പീക്കറെയും രാജിവെയ്പ്പിക്കുക എന്നതാണ് പ്രതിഷേധം പ്രകടിപ്പിക്കാൻ അതിശക്തമായ പോംവഴി.
അങ്ങനെയെങ്കിൽ മന്ത്രിമാരുടെയും മറ്റുള്ളവരുടെയും രാജിയോടെ സി.പി.ഐ ഇടതുമുന്നണിയെ പുറത്ത് നിന്നും പിന്തുണയ്ക്കുന്ന കക്ഷിയായി മാറും. നയപരമായ ഒരു കാര്യത്തിലും സി.പി.ഐക്ക് പിന്നീട് ഉത്തരവാദിത്വമുണ്ടാവില്ല.
നാലു മന്ത്രിമാരും പാർട്ടി നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഏത് നടപടിയെടുക്കാനും സി.പി.ഐ കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തിന് അനുമതിയും നൽകിക്കഴിഞ്ഞു.
രാജിവെയ്ക്കാതെ മന്ത്രിമാർ മന്ത്രിസഭാ യോഗങ്ങളിൽ നിന്ന് വിട്ടു നിൽക്കുക
തോമസ് ചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉയർന്ന ഘട്ടത്തിൽ സ്വീകരിച്ചതിനു സമാനമായി അനിശ്ചിതകാലത്തേക്കു മന്ത്രിസഭാ യോഗങ്ങിൽനിന്നു മന്ത്രിമാർ വിട്ടുനിന്ന് സർക്കാരിനെയും സിപിഎമ്മിനെയും സമ്മർദത്തിലാക്കുക എന്ന വഴിയും ആലോചനകളിലുണ്ട്.
കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറി ആയിരുന്നപ്പോൾ അത്തരത്തിൽ കടുത്ത നിലപാട് സ്വീകരിച്ചതാണ് തോമസ് ചാണ്ടിയുടെ രാജിക്കു വഴിവച്ചത്. അന്നു കാനത്തിന്റെ തീരുമാനം സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും സമ്മർദത്തിലാക്കിയിരുന്നു.
കത്തു നൽകിയതിനു ശേഷമായിരുന്നു ബഹിഷ്‌കരണം. അതേ മാതിരി ഇത്തവണയും മന്ത്രിസഭാ യോഗങ്ങളിൽ നിന്നും വിട്ട് നിന്ന് പ്രതിഷേധിച്ചാൽ സി.പി.എമ്മിന് കനത്ത ആഘാതമാവും.
മുന്നണി യോഗം ബഹിഷ്‌കരിക്കുക
/filters:format(webp)/sathyam/media/media_files/2025/09/08/binoy-viswam-cpi-2025-09-08-13-56-18.jpg)
ഇടതുമുന്നണി യോഗം ബഹിഷ്‌കരിച്ച് സർക്കാരിനെയും സിപിഎമ്മിനെയും സമ്മർദത്തിലാക്കാനാകുമെന്ന അഭിപ്രായവും പാർട്ടിക്കുളളിലുണ്ട്. പിഎം ശ്രീ വിഷയം രണ്ടു തവണ മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നപ്പോഴും സിപിഐ എതിർപ്പിനെ തുടർന്ന നയപരമായ ചർച്ചകൾക്കായി എൽഡിഎഫിന്റെ പരിഗണനയ്ക്കായി മാറ്റുകയായിരുന്നു.
എന്നാൽ പിന്നീട് എൽഡിഎഫിലോ മന്ത്രിസഭയിലോ ചർച്ച ചെയ്യാതെയാണ് പൊതുവിഭ്യാഭ്യാസവകുപ്പ് സെക്രട്ടറി ഡൽഹിയിൽ പോയി കരാർ ഒപ്പുവച്ചത്.
ഈ സാഹചര്യത്തിൽ ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ മുന്നണി യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുന്നത് മുന്നണിയുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാക്കും. ഇടതുമുന്നണി എന്ന സംവിധാനത്തിന്റെ ആവശ്യകതയും പ്രധാന്യവും സിപിഎമ്മിനെ ബോധ്യപ്പെടുത്താൻ അതുപകരിക്കുമെന്ന വിലയിരുത്തലും സിപിഐക്കുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us