New Update
/sathyam/media/media_files/2025/04/27/zNTp2rladyQNO4G1F22F.jpg)
തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അയക്കുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കും
Advertisment
. പിഎം ശ്രീ പദ്ധതി സംബന്ധിച്ച കാര്യം കാബിനറ്റ് സബ് കമ്മിറ്റിക്ക് മുന്‍പിലാണ്. സബ്കമ്മിറ്റി കൂടിയാലോചിച്ച ശേഷം പിഎംശ്രീയുടെ ഭാവി നിശ്ചയിക്കാമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസ് ആരെ ഇറക്കിയാലും തിരുവനന്തപുരം കോര്‍പറേഷന്‍ പിടിക്കാനാവില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 
യുഡിഎഫ് കഴിഞ്ഞ തവണത്തേക്കാള്‍ പിറകോട്ട് പോകുന്ന രാഷ്ട്രീയസാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. അതുകൊണ്ടാണ് രണ്ടുതവണ എംഎല്‍എയായ ശബരിനാഥന്‍ മത്സരിക്കേണ്ടതില്ലെന്ന് പറഞ്ഞത്. അത് സ്‌നേഹ പ്രകടനത്തിന്റെ ഭാഗമായാണെന്നും ശിവന്‍കുട്ടി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us