/sathyam/media/media_files/2025/11/09/sivan-kutty-2025-11-09-18-05-44.png)
പി എം ശ്രീ: ‘സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് കേന്ദ്രത്തെ അറിയിച്ചു: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: പി എം ശ്രീയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് കേന്ദ്രവിദ്യാഭ്യാസ മന്ത്രിയെ അറിയിച്ചതായി വി ശിവൻകുട്ടി.
പദ്ധതി മരവിപ്പിച്ചുവെന്ന് കേന്ദ്രത്തോട് വാക്കാൽ അറിയിച്ചു. സബ് കമ്മിറ്റി റിപ്പോർട്ട് വന്ന ശേഷമേ രേഖമൂലം കത്തയക്കുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി. വിവരം അറിയിച്ചപ്പോൾ അനുകൂലമായിട്ടോ പ്രതികൂലമായിട്ടോ പ്രതികരിച്ചിട്ടില്ലെന്ന് മന്ത്രി അറിയിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നു.
എസ് എസ് കെ ഫണ്ട് കിട്ടാനുള്ളത് സംബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. 1066 കോടി രൂപ ഒറ്റ തവണയായി തരണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി അനുഭാവപൂർവമായ നിലപാടാണ് സ്വീകരിച്ചതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ജൻ ധൻ ഹോസ്റ്റലുകൾക്ക് ഉള്ള ആറ് കോടി രൂപയും മറ്റു ഹോസ്റ്റലുകളുടെ നവീകരണത്തിനായുള്ള മൂന്ന് കോടി രൂപയും അടിയന്തരമായി റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us