ഗവ. സൈബര്‍പാര്‍ക്കില്‍ പിഎം വികസിത് ഭാരത് റോസ്ഗർ യോജന ബോധവൽക്കരണ സെഷൻ സംഘടിപ്പിച്ചു

New Update
Cyberpark EPF 1

കോഴിക്കോട്: പിഎം വികസിത് ഭാരത് റോസ്ഗർ യോജനയെക്കുറിച്ച് (പിഎം-വിബിആർവൈ) ഗവ. സൈബര്‍ പാര്‍ക്ക് പ്രത്യേക ബോധവൽക്കരണ സെഷൻ സംഘടിപ്പിച്ചു. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനുമായി (ഇപിഎഫ്ഒ) സഹകരിച്ചായിരുന്നു പരിപാടി.

ഇപിഎഫ് എൻഫോഴ്സ്മന്റ് ഓഫീസര്‍ പി ഷെലന്‍ ബോധവത്കരണ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.

പിഎം-വിബിആർവൈ പദ്ധതിക്ക് കീഴിൽ തൊഴിലുടമകൾക്കും ആദ്യമായി ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാർക്കും ലഭിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങളെക്കുറിച്ച് തൊഴിൽദാതാക്കളെയും ജീവനക്കാരെയും ബോധവൽക്കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.‌

സർക്കാർ അംഗീകൃത ആനുകൂല്യങ്ങളെക്കുറിച്ചും ഇപിഎഫ്ഒ ചട്ടങ്ങളെക്കുറിച്ചും ജീവനക്കാര്‍ക്കിടയില്‍ കൃത്യമായ ധാരണ ഉറപ്പാക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു.

Advertisment
Advertisment