കോഴിക്കോട്: രാജ്യത്തിന്റെ പുരോഗതിക്ക് അടിത്തറയായ തൊഴിലാളികളെ വിസ്മരിച്ച് കൊണ്ട് ഭരണകൂടങ്ങള്‍ക്ക് നില നില്‍ക്കാനാവില്ല എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജന സെക്രട്ടറി അഡ്വ പി എം എ സലാം.
സ്റ്റേറ്റ് ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എസ്ടിയു) കോഴിക്കോട് ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിനും ഇടതിനും ഒരു നയം
സ്ഥിരം തൊഴിലാളിക്ക് പകരം കരാര്‍ തൊഴിലാളി എന്നുള്ള നിയമം പൂര്‍ണമായും മുതലാളിമാര്‍ക്ക് മാത്രമാണ് ഗുണം ചെയ്യുന്നത്.
രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരം നിയമനം നിര്‍ത്തലാക്കിയപ്പോള്‍ കേരളത്തില്‍ ഇടത് സര്‍ക്കാരും ഇതേ നയം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് എ.ടി അബ്ദു അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ എം റഹ്‌മത്തുള്ള മുഖ്യ പ്രഭാഷണം നടത്തി.
ദേശീയ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം സംസ്ഥാന ജന സെക്രട്ടറി കെ.പി മുഹമ്മദ് അഷ്‌റഫൈ്വസ് പ്രസിഡന്റ് അഡ്വ പി എം ഹനീഫ, ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് യു. പോക്കര്‍, ജന സെക്രട്ടറി വല്ലാഞ്ചിറ മജീദ്, ജില്ലാ ജന സെക്രട്ടറി എന്‍.മുഹമ്മദ് നദീര്‍, സംസ്ഥാന ഭാരവാഹികളായ കെ.എം കോയ, കെ.സൗദ ഹസ്സന്‍, സി.പി കുഞ്ഞമ്മദ്, ജില്ലാ ട്രഷറര്‍ എന്‍.സുബൈര്‍, ഭാരവാഹികളായ സി.ജാഫര്‍ സക്കീര്‍, വി.പി കബീര്‍, എന്‍.പി കബീര്‍, എ.എം.കെ കോയ എന്നിവര്‍ സംസാരിച്ചു.