കോഴിക്കോട്: സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശത്തിനെതിരെ മുസ്ലീം ലീഗ്. ഏതു കാര്യത്തിലും ജാതി നോക്കി പ്രതികരിക്കുന്നതാണ് ഇന്ത്യയുടെ ശാപം.
ജനങ്ങളെ ജാതിപരവും വര്‍ഗീയപരവുമായി ചിന്തിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ തന്നെ അവസരം ഉണ്ടാക്കുന്നുവെന്നും പിഎംഎ സലാം വിമര്‍ശിച്ചു.
ജാതിയുടെയും മതത്തിന്റെയും പേരിലാണോ മന്ത്രിമാരെ നിശ്ചയിക്കേണ്ടത്. പൊതുകാര്യങ്ങളില്‍ ജാതിയും മതവും നോക്കി മന്ത്രിമാരെ നിശ്ചയിക്കണമെന്ന് പറയുന്നതിന്റെ അര്‍ത്ഥം എന്താണ്. രാജ്യത്തിന്റെ വികാരം മനസ്സിലാക്കാതെയുള്ള പ്രതികരണം അപമാനകരമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പദത്തില്‍ മുസ്ലീം ലീഗിന് അവകാശവാദമില്ല. ഇതുവരെ ആവശ്യം മുന്നോട്ടുവച്ചിട്ടില്ല ; വയ്ക്കണമെന്ന് ആലോചിച്ചിട്ടില്ല. യുഡിഎഫില്‍ തീരുമാനമെടുക്കുന്നത് ഒറ്റക്കെട്ടായി.
സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് ഗുണകരമായ തീരുമാനമെടുക്കും യുഡിഎഫില്‍ അഭിപ്രായ വ്യത്യാസമുണ്ടാകില്ലെന്നും പിഎംഎ സലാം വ്യക്തമാക്കി.
യുഡിഎഫില്‍ അവകാശ തര്‍ക്കങ്ങള്‍ ഇല്ല. മുഖ്യമന്ത്രി ചര്‍ച്ച നടക്കുന്നത് ജനങ്ങള്‍ യുഡിഎഫിന്റെ കൂടെയാണെന്ന് തികഞ്ഞ ആത്മവിശ്വാസം ഉള്ളത് കൊണ്ടെന്നും പിഎംഎ സലാം വ്യക്തമാക്കി.