സിപിഐയെ മെരുക്കാൻ മുഖ്യമന്ത്രി എത്തിയേക്കും. പിഎം ശ്രീയിൽ നിന്ന് സർക്കാർ പിന്നാക്കം പോയേക്കില്ലെന്ന് സൂചന. സി.പി.എം കേന്ദ്ര നേതൃത്വം കൈവിട്ടതോടെ വെട്ടിലായി സി.പി.ഐ

പി എം ശ്രീ പദ്ധതിയിൽ നിന്നും പിന്നോട്ട് പോകാൻ സർക്കാർ ആലോചിക്കുന്നില്ല എന്നതാണ് നിലവിൽ ലഭിക്കുന്ന വിവരം.

New Update
Untitled

തിരുവനന്തപുരം: പി എം ശ്രീ വിഷയത്തിൽ സിപിഎം കേന്ദ്ര നേതൃത്വം കൈവിട്ടതോടെ വെട്ടിലായ സിപിഐയെ മെരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തിറങ്ങിയേക്കും. 

Advertisment

കഴിഞ്ഞദിവസം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എംഎൻ സ്മാരകത്തിൽ എത്തി നടത്തിയ അനുരഞ്ജന നീക്കങ്ങൾ പരാജയമായിരുന്നു. ഇതിനുപുറമേ സിപിഐ ദേശീയ സെക്രട്ടറി ഡി രാജ സിപിഎം ദേശീയ സെക്രട്ടറി എം എ ബേബിയുമായി വിഷയത്തിൽ നടത്തിയ കൂടിക്കാഴ്ചയും ഫലം കണ്ടില്ല.


വിഷയം സംസ്ഥാന നേതൃത്വങ്ങൾ തമ്മിൽ പറഞ്ഞ പരിഹരിക്കട്ടെ എന്നായിരുന്നു ബേബിയുടെ നിലപാട്.
പാർട്ടി തലത്തിലും മന്ത്രി തലത്തിലും ഉള്ള നീക്കങ്ങൾ പരാജയപ്പെട്ടതോടെയാണ് മുഖ്യമന്ത്രി വിഷയം പരിഹരിക്കാൻ നേരിട്ട് രംഗത്തിറങ്ങുന്നത്.

ഒമാൻ സന്ദർശനം കഴിഞ്ഞെത്തുന്ന പിണറായി വിഷയത്തിൽ സിപിഐ നേതൃത്വവുമായി ആശയവിനിമയം നടത്തും. പദ്ധതിയിൽ എന്തുകൊണ്ട് ഒപ്പിട്ടു എന്ന് സിപിഐയെ ബോധ്യപ്പെടുത്താനാകും മുഖ്യമന്ത്രിയും ശ്രമിക്കുക.

Untitled


ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പിലാക്കില്ലെന്നും മുന്നോട്ടുള്ള കാര്യങ്ങൾ കൂടുതൽ ചർച്ച ചെയ്ത തീരുമാനമെടുക്കാം എന്നുമുള്ള നിർദ്ദേശവും മുഖ്യമന്ത്രി മുന്നോട്ടുവക്കാൻ ഇടയുണ്ട്. അതേസമയം സിപിഎം മുന്നണി മര്യാദ പാലിച്ചില്ലെന്ന് സിപിഐ മുഖ്യമന്ത്രിയെ അറിയിക്കും.


വിഷയം സിപിഐ മന്ത്രി കെ രാജൻ ക്യാബിനറ്റിൽ ഉന്നയിച്ചിട്ടും ഇതിന് കൃത്യമായ മറുപടി മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ നൽകിയിരുന്നില്ല. ഇക്കാര്യങ്ങ ളിലുള്ള അമർഷവും സിപിഐ ചർച്ചയിൽ പ്രകടമാക്കും.

പി എം ശ്രീ പദ്ധതിയിൽ നിന്നും പിന്നോട്ട് പോകാൻ സർക്കാർ ആലോചിക്കുന്നില്ല എന്നതാണ് നിലവിൽ ലഭിക്കുന്ന വിവരം.

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിക്കേണ്ട കോടികൾ പി എം ശ്രീയിൽ സംസ്ഥാനം ഒപ്പിടാൻ വി സമ്മതിച്ചത് കൊണ്ട് കേന്ദ്രം തടഞ്ഞു വെച്ചിരിക്കുന്നുവെന്ന വാദമുയർത്തിയാവും സിപിഎം ഇതിനെ നേരിടുക. ഇതിന് പുറമേ വിദ്യാഭ്യാസരംഗത്തെ പ്രമുഖർ എഴുതിയ ലേഖനങ്ങളും സിപിഐക്ക് മുന്നിൽ മുഖ്യമന്ത്രി വെച്ചേക്കും. 

pinarayi


വിഷയത്തിൽ ഒത്തുതീർപ്പായില്ലെങ്കിൽ കടുത്ത നിലപാടായിരിക്കും നാളെ ആലപ്പുഴയിൽ ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് സ്വീകരിക്കുക. മന്ത്രിസഭയിൽ നിന്നും മന്ത്രിമാരെ അടക്കം പിൻവലിച്ചു പ്രതിഷേധം രേഖപ്പെടുത്താൻ ആവും സിപിഐ തീരുമാനിക്കുക.


ഇതിനു പുറമേ തങ്ങൾക്ക് ലഭിച്ചിട്ടുള്ള ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളും  രാജിവയ്ക്കാൻ പാർട്ടി നിർദേശം നൽകിയേക്കും. ക്യാബിനറ്റിനെയും എൽഡിഎഫിനെയും ഇരുട്ടിൽ നിർത്തി പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് കടുത്ത വഞ്ചനയാണെന്ന് പാർട്ടി വിലയിരുത്തുന്നു.

Advertisment