താമരശ്ശേരിയിൽ സ്കൂൾ വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനെതിരെ പോക്സോ കേസ്

New Update
kerala police vehicle1

കോഴിക്കോട്: താമരശ്ശേരിയിൽ സ്കൂൾ വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. താമരശ്ശേരി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനെതിരെയാണ് പരാതി.

Advertisment

കഴിഞ്ഞ വർഷം സ്കൂളിൽ ചാർജെടുത്ത എൻഎസ്എസ് ചുമതലയുള്ള താമരശ്ശേരി പൂക്കോട് സ്വദേശി ഇസ്മയിൽ എന്ന അധ്യാപകനെതിരെ പരാതിക്ക് പിന്നാലെ പോക്സോ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

പൊലീസ് കേസടുത്തതിന് പിന്നാലെ ഇസ്മായില്‍ ഒളിവിലാണ്. അധ്യാപകൻ കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചിരുന്നതായി പരാതിയിൽ പറയുന്നു.

നേരത്തെ, മലമ്പുഴയിൽ വിദ്യാർഥിക്ക് മദ്യം നൽകി പീഡിപ്പിച്ച കേസിൽ സംസ്കൃതാധ്യാപകൻ അറസ്റ്റിലായിരുന്നു. അധ്യാപകനെതിരെ പത്തു വിദ്യാർഥികൾ മൊഴി നൽകിയിരുന്നു. പലപ്പോഴായി അധ്യാപകനിൽ നിന്ന് പീഡനത്തിനിരയായെന്ന് വിദ്യാര്‍ഥിക‍ള്‍ മൊഴി നല്‍കി. 

കൂടുതൽ വിദ്യാർഥികൾ ഇരയായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് സി ഡബ്ല്യു സി അറിയിച്ചു. കുട്ടികൾക്ക് സംരക്ഷണം ഉറപ്പു വരുത്തുമെന്നും സ്കൂളിൽ മുഴുവൻ സമയ കൗൺസിലർമാരുടെ സേവനം ഏർപ്പെടുത്തുമെന്നും സി ഡബ്ല്യു സി കൂട്ടിച്ചേര്‍ത്തു.

Advertisment