Advertisment

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത ബാഡ്മിന്റണ്‍ താരത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച കേസ്; കോച്ചിനെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

New Update
57577

തിരുവനന്തപുരം: കായിക താരത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കോച്ചിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പാങ്ങോട് സ്വദേശി ജോസ് ജോർജിനെയാണ് പോലീസിന്റെ ആവശ്യപ്രകാരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടത്

Advertisment

പ്രായപൂര്‍ത്തിയാകാത്ത ബാഡ്മിന്റണ്‍ താരത്തെ തിയറി ക്ലാസിനെന്നു പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പ്രതി ലൈം​ഗീകാതിക്രമം നടത്തിയത്. വീട്ടിലെത്തിയ പെൺകുട്ടിയെ പ്രതി പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. 

ഈ നഗ്നചിത്രങ്ങള്‍ കുട്ടിയുടെ വീട്ടുകാരെയും സുഹൃത്തുക്കളെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നു.  പാങ്ങോട് ചിത്രാനഗര്‍ ഡി-89-1-ശാന്തിയിലെ താമസക്കാരനാണ് ജോസ് ജോർജ്.

Advertisment