/sathyam/media/media_files/2025/11/26/pocso-2025-11-26-15-38-56.jpg)
കാസർഗോഡ്: പോക്സോ കേസ് പ്രതി സബ് ജയിലിൽ മരിച്ചതിൽ ദുരൂഹതയെന്നു ബന്ധുക്കൾ.
പോക്സോ കേസിൽ അറസ്റ്റിലായ ദേളി കുന്നുപാറയിലെ മുബഷിർ (29) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ അഞ്ചരയോടെ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഇയാളെ ജയിൽ അധികൃതർ കാസർഗോഡ് ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മുബഷിറിന്‍റെ കുടുംബം ആരോപിച്ചു.
രണ്ടുമാസം മുമ്പ് ഗൾഫിൽനിന്നും നാട്ടിലെത്തിയ മുബഷിറിനെ മൂന്നാഴ്ച മുമ്പാണ് പോക്സോ കേസിൽ പോലീസ് അറസ്റ്റു ചെയ്തത്. തുടർന്നു കോടതിയിൽ ഹാജരാക്കി കാസർഗോഡ് സബ് ജയിലിലേക്ക് റിമാൻഡു ചെയ്യുകയായിരുന്നു.
ന്നലെ ഇയാളുടെ മാതാവും സഹോദരനും ജയിലിലെത്തി കണ്ടിരുന്നു.
ആ സമയത്ത് ആരോഗ്യപ്രശ്നങ്ങളൊന്നും ഉള്ളതായി പറഞ്ഞിരുന്നില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
ജ​യി​ലി​ൽ മ​ര്‍​ദ​നം ഏ​ൽ​ക്കേ​ണ്ടി​വ​ന്നെ​ന്ന് മു​ബ​ഷീ​ര്‍ പ​റ​ഞ്ഞ​താ​യി ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു.
ജ​യി​ലി​ൽ ചി​ല ഗു​ളി​ക​ക​ൾ ക​ഴി​പ്പി​ച്ചെ​ന്നും ഇ​ത് എ​ന്തി​നു​ള്ള മ​രു​ന്നാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും ബ​ന്ധു ഹ​നീ​ഫ് പ​റ​ഞ്ഞു.
അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യ​താ​യും ഹ​നീ​ഫ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, റി​മാ​ന്‍​ഡ് പ്ര​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത നീ​ക്കാ​ൻ വി​ദ​ഗ്ധ പോ​സ്റ്റ്‍​മോ​ര്‍​ട്ടം ന​ട​ത്തു​മെ​ന്ന് എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.
പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രി​ക്കും പോ​സ്റ്റ്മോ​ർ​ട്ട​മെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us