ജില്ലാ ജയിലില്‍ പോക്‌സോ കേസ് പ്രതിയുടെ പല്ല് അടിച്ചു കൊഴിച്ചു. 85 കാരനായ തങ്കപ്പനാണ് മര്‍ദനമേറ്റത്. തനിക്കും പെണ്‍മക്കളുണ്ടെന്ന് പറഞ്ഞാണ് സഹതടവുകാരൻ 85കാരനെ അടിച്ചത്

മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതിയാണ് പോക്‌സോ കേസില്‍ അകത്തായ തങ്കപ്പനെ മര്‍ദിച്ചത്

New Update
jail 12

ആലപ്പുഴ: ജില്ലാ ജയിലില്‍ പോക്‌സോ കേസ് പ്രതിയെ മര്‍ദിച്ചു. പോക്‌സോ കേസിലെ പ്രതിയാണെന്ന് മനസിലായപ്പോഴാണ് മര്‍ദിച്ചത്.

Advertisment

 85 കാരനായ തങ്കപ്പനാണ് മര്‍ദനമേറ്റത്. ആലപ്പുഴ പൊലീസ് കേസെടുത്തു.

ജനുവരി 1 നാണ് സംഭവം. മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതിയാണ് പോക്‌സോ കേസില്‍ അകത്തായ തങ്കപ്പനെ മര്‍ദിച്ചത്. 

തനിക്കും പെണ്‍മക്കളുണ്ടെന്ന് പറഞ്ഞാണ് സഹതടവുകാരന്റെ പല്ലടിച്ച് കൊഴിച്ചത്.

Advertisment