കൊച്ചി: പോക്സോ കേസിൽ മോൻസൻ മാവുങ്കലിന്റെ മുൻ മാനേജർ ജോഷിയ്ക്ക് തടവുശിക്ഷ. പതിമൂന്നര വർഷം കഠിന തടവാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയാണ് ജോഷി.
പെരുമ്പാവൂർ അതിവേഗ കോടതിയുടെതാണ് ഉത്തരവ്. 35,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കേസിൽ രണ്ടാം പ്രതിയായിരുന്ന മോൻസനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.