New Update
/sathyam/media/media_files/2025/05/24/kcWpz5MuPPFPu6TmpbGI.jpg)
കൊച്ചി: കാക്കനാട് തുതിയൂരിൽ കപ്യാർക്കെതിരെ പോക്സോ കേസ്. ഷാജി ജോസഫിനെതിരെയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്.
Advertisment
പെരുന്നാളിന് ഡാൻസ് പ്രാക്ടീസ് ചെയ്ത പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ചതിനാണ് കേസ്.
കുട്ടിയുടെ മാതാപിതാക്കളാണ് പൊലീസിൽ പരാതിപ്പെട്ടത്. മാതാപിതാക്കൾ പള്ളി വികാരിയോടും പരാതിപ്പെട്ടിരുന്നു.
പരാതി പോലീസിൽ അറിയിക്കാതെ മറച്ചുവെച്ചതിന് വികാരിക്കെതിരെയും കേസെടുത്തു. പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥത വഹിച്ചതിനാണ് പള്ളി വികാരിക്കെതിര തൃക്കാക്കര പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 16 ന് ആയിരുന്നു സംഭവം.