/sathyam/media/media_files/2025/09/04/prathibhavam-2025-09-04-17-56-21.jpg)
തൃശ്ശൂർ: പ്രതിഭാവം ഓൺലൈൻ പിരിയോഡിക്കലിന്റെ പ്രഥമ ഓണപ്പതിപ്പ് കവി പദ്മദാസ് പ്രകാശനം ചെയ്തു. മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ സി. എ. കൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. കവി പ്രസാദ് കാക്കശ്ശേരി മുഖ്യപ്രഭാഷണം ചെയ്തു. എഡിറ്റർ സതീഷ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു.
ചീഫ് അഡ്മിനിസ്ട്രേറ്റർ നവിൻകൃഷ്ണ, അസോ. എഡിറ്റർ വിസ്മയ കെ. ജി., മാനേജിങ് അഡ്മിനിസ്ട്രേറ്റർ സാജു പുലിക്കോട്ടിൽ എന്നിവർ സംസാരിച്ചു. സബ് എഡിറ്റർ അഭിതാ സുഭാഷ് സ്വാഗതവും ഏക്സിക്യൂട്ടിവ് എഡിറ്റർ അഖിൽകൃഷ്ണ നന്ദിയും പറഞ്ഞു.
ഡോ. രോഷ്നി സ്വപ്നയുടെ സ്‌പെഷ്യൽ സ്റ്റോറിയും രാജൻ കൈലാസ്, സുറാബ്, ഇന്ദിര ബാലൻ എന്നിവരുടെ അഭിമുഖങ്ങളും സരോജിനി ഉണ്ണിത്താൻ, ജോയ് വാഴയിൽ, പി. കെ. ഗോപി, വി. ജയദേവ്, സിവിക് ചന്ദ്രൻ, എം. ചന്ദ്രപ്രകാശ്, വർഗീസാന്റണി, ഋഷികേശൻ പി. ബി., ബിജു റോക്കി, പദ്മദാസ്, പി. സുധാകരൻ, അജിത്രി, രജനി മാധവിക്കുട്ടി, കല സജീവൻ, സന്ധ്യ ഇ, ഇന്ദിര ബാലൻ, രാജൻ സി. എച്ച്., പദ്മദാസ്, രാജൻ കൈലാസ്, സാജോ പനയംകോട്, ഡോ. വി. വി. ഉണ്ണികൃഷ്ണൻ, ജയശ്രീ പുളിക്കൽ, ഡോ. എസ്. ഡി. അനിൽകുമാർ, ഇടക്കുളങ്ങര ഗോപൻ, കൊന്നംമൂട് ബിജു, രാജീവ് മാമ്പുള്ളി, ജയചന്ദ്രൻ പൂക്കരത്തറ, പ്രസാദ് കാക്കശ്ശേരി, ആസിഫ് കാസി, അനുഭൂതി ശ്രീധരൻ, രാജു കാഞ്ഞിരങ്ങാട്, സതീഷ് കളത്തിൽ, ഗിരിജാ വാര്യർ, പ്രഭ ദാമോദരൻ, തുടങ്ങിയവരുടെ കവിതളും ഡോ. തമിഴച്ചി തങ്കപാണ്ഡ്യന്റെ തമിഴ് കവിതയ്ക്കു ഡോ. ടി. എം. രഘുറാം എഴുതിയ മലയാളം പരിഭാഷയും സുരേന്ദ്രൻ മങ്ങാട്ട്, സമദ് പനയപ്പിള്ളി, വി. ആർ. രാജമോഹൻ, ഡോ. പി. എസ്. രമണി, അശ്വതി അശോകൻ, സാഹിറ എം., ബി. അശോക് കുമാർ എന്നിവരുടെ കഥകളും പി. കരുണാകര മൂർത്തിയുടെ തമിഴ് കഥയ്ക്ക് ഇടമൺ രാജൻ എഴുതിയ മലയാളം പരിഭാഷയും ദേവേശൻ പേരൂർ, പദ്മദാസ്, സി. എ. കൃഷ്ണൻ എന്നിവരുടെ ലേഖനങ്ങളും കവിയൂർ ശിവദാസിന്റെ പുസ്തകാസ്വാദനവും കാരൂർ സോമന്റെ യാത്രാ വിവരണവും അടക്കം അറുപതിൽപരം രചനകളാണ് പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സുധീർ നാഥ് ആണ് ഓണം കാർട്ടൂൺ ചെയ്തിരിക്കുന്നത്. ആഖ്യാനചിത്രങ്ങൾ എ. ഐയിൽ സൂര്യ(സതീഷ് കളത്തിൽ) അഭിമുഖചിത്രങ്ങൾ നവിൻ കൃഷ്ണനും അഭിമുഖം വിസ്മയ കെ. ജിയും ചെയ്തിരിക്കുന്നു.