കണ്ണൂരില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു

കണ്ണൂരില്‍ ഇന്ധന വില ചോദിച്ചതിന് പെട്രോള്‍ പമ്പിലെ  ജീവനക്കാരനെ കാറിന്റെ ബോണറ്റില്‍ ഇരുത്തി അപായകരമായി വാഹനമോടിച്ച പോലീസുകാരന്‍ കെ.സന്തോഷ് കുമാറിനെയാണ് സസ്‌പെന്റ് ചെയ്തത്.

New Update
57577

കണ്ണൂര്‍: കണ്ണൂരില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു.

Advertisment

കണ്ണൂരില്‍ ഇന്ധന വില ചോദിച്ചതിന് പെട്രോള്‍ പമ്പിലെ  ജീവനക്കാരനെ കാറിന്റെ ബോണറ്റില്‍ ഇരുത്തി അപായകരമായി വാഹനമോടിച്ച പോലീസുകാരന്‍ കെ.സന്തോഷ് കുമാറിനെയാണ് സസ്‌പെന്റ് ചെയ്തത്.

കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറാണ് ഇയാളെ സസ്‌പെന്റ് ചെയ്തത്. സംഭവത്തില്‍ സന്തോഷിനെതിരെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം എ ആര്‍ ക്യാമ്പിലെ ജീപ്പ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ച് കയറ്റിയതും സന്തോഷ് കുമാര്‍ ആയിരുന്നു.

Advertisment