ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ വൻ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തി. കണ്ടെത്തിയവയിൽ ഡിറ്റേനേട്ടറും തോക്കും.
പോലീസിൻ്റെ പരിശോധനയിലാണ് വൻ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയത്. ഈരാറ്റുപേട്ട നടക്കൽ കുഴിവേലി റോഡിലെ ഗോഡൗണിൽ നടത്തിയ പോലീസ് റെയ്ഡിലാണ് സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയത്.
ഇന്നലെ കട്ടപ്പനക്കു സമീപം സ്‌ഫോടക വസ്തുക്കളുമായി ഈരാറ്റുപേട്ട സ്വദേശി ഷിബിലി (43)യെ വണ്ടന്‍മേട് പോലീസ് പിടികൂടിയിരുന്നു.
300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിന്‍ സ്റ്റിക്കുകളുമാണു പിടികൂടിയത്. കര്‍ണാടകയില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയതെന്നാണു ഷിബിലി പോലീസിനോട് പറഞ്ഞത്.
അനകൃതമായി പ്രവര്‍ത്തിക്കുന്ന പാറമടകള്‍ക്കു വേണ്ടിയാണു സ്‌ഫോടക വസ്തുക്കള്‍ എത്തിക്കുന്നതെന്നും ഷിബിലി പറഞ്ഞു. എന്നാല്‍, ഇതല്ലാതെ എന്തെങ്കിലും ബന്ധം ഷിബിലിക്ക് ഉണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.
കര്‍ണാടകയില്‍ നിന്നു സ്ഫോടക വസ്തുക്കൾ എത്തിച്ച ശേഷം ഈരാറ്റപേട്ടയിലെ ഗോഡൗണിൽ സൂക്ഷിക്കും. പിന്നീട് ഇടുക്കിയില്‍ പല ഭാഗങ്ങളിലായി വിതരണം ചെയ്യുന്നതായിരുന്നു ഷിബിലിയുടെ രീതി.
ഇതോടെ ഈരാറ്റുപേട്ടയിലേക്കു അന്വേഷണം പോലീസ് വ്യാപിപ്പിക്കുമെന്നു പോലീസ് അറിയിച്ചുരുന്നു. ഇതേ തുടർന്നാണ് കുഴിവേലി റോഡിലെ ഗോഡൗണിൽ പോലീസ് റെയ്ഡ് നടത്തിയത്.