New Update
/sathyam/media/media_files/2025/09/03/untitled-2025-09-03-11-46-50.jpg)
കോട്ടയം: വീട്ടിൽ കുഴഞ്ഞു വീണ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കാരാപ്പുഴ പതിനാറിൽചിറ പുതുശേരിച്ചിറയിൽ സതീഷ് ചന്ദ്രനാ (42) ണ് മരിച്ചത്.
Advertisment
കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.
ഇന്നലെ സ്റ്റേഷനിൽ നടന്ന ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തതിന് ശേഷം വീട്ടിലേക്കു പോയ സതീഷ് ചന്ദ്രൻ പിന്നീട് കുഴഞ്ഞ് വീണു മരണപ്പെടുക ആയിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.സ്റ്റേഷനിൽ പൊതുദർശനത്തിന് ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ.