ആലപ്പുഴ ബീച്ചില്‍ അനധികൃത കട. കട കേന്ദ്രീകരിച്ച് മദ്യം, മയക്കുമരുന്ന് സംഘത്തിന്റെ പ്രവര്‍ത്തനം. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് കട പൊളിച്ചുനീക്കി

ആലപ്പുഴ ബീച്ചില്‍ അനധികൃതമായി സ്ഥാപിച്ച കട പോലിസ് പൊളിച്ചുനീക്കി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

New Update
alappuzha beach11

ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ അനധികൃതമായി സ്ഥാപിച്ച കട പോലിസ് പൊളിച്ചുനീക്കി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. താത്കാലികമായി നിര്‍മ്മിച്ച കട കേന്ദ്രീകരിച്ച് മദ്യം, മയക്കുമരുന്ന് സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപകമാണെന്ന് നാട്ടുകാര്‍. രണ്ട് യുവാക്കളെ കഴിഞ്ഞ ദിവസം ഈ കടയുടെ പരിസരത്തുനിന്ന് കഞ്ചാവുമായി പിടികൂടിയിരുന്നു.

Advertisment


ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അനധികൃതമായി ആലപ്പുഴ ബീച്ചില്‍ സ്ഥാപിച്ച കട പൊളിച്ചു നീക്കിയത്. ചായയും ചെറു കടികളും വില്പന നടത്തിയിരുന്ന കട സജീര്‍ എന്ന വ്യക്തിയുടേതാണ്. 


ഇവിടം കേന്ദ്രീകരിച്ച് മദ്യ - മയക്കുമരുന്ന് സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപകമാണെന്നാണ് പരാതി. മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും ചേര്‍ന്നാണ് പരാതി നല്‍കിയത്. തുടര്‍ന്ന് ജില്ലാ ടൂറിസം ഡിപ്പാര്‍ട്‌മെന്റ് നോട്ടീസ് നല്‍കിയിട്ടും കടയുടെ പ്രവര്‍ത്തനം തുടര്‍ന്നു.

Advertisment