പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച്‌ ആൺസുഹൃത്തിനോടൊപ്പം പോയി; യുവതിയും സുഹൃത്തും ഗൂഡല്ലൂരില്‍ പിടിയില്‍

തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ വച്ചാണ് ഇവരെ പിടികൂടിയത്. ഇരുവരെയും താമരശ്ശേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതി റിമാൻഡ് ചെയ്തു. 

New Update
56665666

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ ഉപേക്ഷിച്ച്‌ ആൺസുഹൃത്തിനോടൊപ്പം പോയ യുവതിയും സുഹൃത്തും പിടിയിൽ. ആനക്കാംപൊയില്‍ സ്വദേശിനി കല്ലടയില്‍ ജിനു (36), ആണ്‍സുഹൃത്തായ കോടഞ്ചേരി കണ്ണോത്ത് സ്വദേശി ടോബി ടോം (36) എന്നിവരെയാണ് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. 

Advertisment

ജനുവരി 16നാണ് ജിനുവിനെ കാണാനില്ലെന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ടോമിനൊപ്പമാണ് ജിനു പോയതെന്ന് കണ്ടെത്തി. പത്തും പതിനാലും പതിനാറും വയസുള്ള മക്കളെ ഉപേക്ഷിച്ചാണ് ജിനു പോയത്.

തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ വച്ചാണ് ഇവരെ പിടികൂടിയത്. ഇരുവരെയും താമരശ്ശേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതി റിമാൻഡ് ചെയ്തു.