New Update
/sathyam/media/media_files/C7XuQ3R33n6ItTL6suuy.jpeg)
കണ്ണൂര്‍: പെട്രോള്‍ അടിച്ചതിന് പണം ചോദിച്ച പെട്രോള്‍ പമ്പ് ജീവനക്കാരനെ പൊലീസുകാരന്‍ കാറിന്റെ ബോണറ്റില്‍ ഇരുത്തി വാഹനം ഓടിച്ചു. കണ്ണൂര്‍ തളാപ്പിലെ ഭാരത് പെട്രോള്‍ പമ്പിലാണ് സംഭവം.
Advertisment
കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ സന്തോഷാണ് അതിക്രമം കാട്ടിയത്. പെട്രോള്‍ പമ്പ് ജീവനക്കാരനായ പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി ഇയാള്‍ വാഹനം ഓടിച്ചത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.
പമ്പിലെത്തി പെട്രോള്‍ അടിച്ച ശേഷം പണം ചോദിച്ചപ്പോള്‍ പൊലീസുകാരന്‍ ഇന്ധനത്തിന്റെ മുഴുവന്‍ തുകയും നല്‍കിയില്ല. തുടര്‍ന്ന് പമ്പ് ജീവനക്കാരനായ അനില്‍ വാഹനം തടഞ്ഞു. വാഹനം മുന്നോട്ട് എടുക്കുകയും ജീവനക്കാരനെ ബോണറ്റില്‍ കയറ്റി പൊലീസുകാരന്‍ കാര്‍ ഓടിച്ച് പോകുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us