/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
പ​ത്ത​നം​തി​ട്ട: റാ​ന്നി​യി​ൽ പിക്കപ്പ് വാ​ൻ ഡ്രൈ​വ​റെ ത​ല്ലി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സു​കാ​ര​നും ഭാ​ര്യ​യ്ക്കും എ​തി​രെ കേ​സെ​ടു​ത്തു. ചി​റ്റാ​ർ സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഡ്രൈ​വ​ർ റാ​ഫി മീ​ര, ഭാ​ര്യ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.
പ​ത്ത​നം​തി​ട്ട റാ​ന്നി മ​ന്ദി​രം പ​ടി​യി​ൽ ഈ ​മാ​സം നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യി ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ പോ​ലീ​സ് ഡ്രൈ​വ​ർ മ​ർ​ദി​ച്ചു എ​ന്നാ​യി​രു​ന്നു പ​രാ​തി.
എ​ന്നാ​ൽ മ​ർ​ദി​ച്ചി​ട്ടി​ല്ലെ​ന്നും വീ​ടി​ന് മു​ന്നി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത​ത് ചോ​ദ്യം ചെ​യ്യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും റാ​ഫി​യു​ടെ വി​ശ​ദീ​ക​ര​ണം. ഹോ​ട്ട​ലി​ൽ എ​ത്തു​ന്ന​വ​ർ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് ത​ന്‍റെ വീ​ടി​നു മു​ന്നി​ലാ​ണ്. സ​ർ​ക്കാ​ർ സ്ഥ​ലം ക​യ്യേ​റി​യാ​ണ് ഹോ​ട്ട​ൽ നി​ർ​മ്മി​ച്ച​തെ​ന്നു​മാ​ണ് റാ​ഫി മീ​ര​യു​ടെ ആ​രോ​പ​ണം.
ഐ​സ്ക്രീം വി​ൽ​പ​ന​ക്കാ​യി വ​ന്ന വാ​ഹ​നാ​ണ് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്. റാ​ഫി​യെ​യും ഭാ​ര്യ​യെ​യും പ്ര​തി​യാ​ക്കി​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.