Advertisment

വീഡിയോ കോൺഫറൻസ് വഴി കോടതി നടപടികൾ നടന്നുകൊണ്ടിരിക്കെ നഗ്നതാ പ്രദർശനം; വനിതാ ജീവനക്കാരുടെ പരാതിയില്‍ അഭിഭാഷകനെതിരെ കേസ്‌

വീഡിയോ കോൺഫറൻസ് വഴി കോടതി നടപടികൾ നടന്നുകൊണ്ടിരിക്കെ കോടതിയിലെ വനിതാ ജീവനക്കാർക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ അഭിഭാഷകനെതിരെ കേസ്

New Update
kerala police1

തൊടുപുഴ : വീഡിയോ കോൺഫറൻസ് വഴി കോടതി നടപടികൾ നടന്നുകൊണ്ടിരിക്കെ കോടതിയിലെ വനിതാ ജീവനക്കാർക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ അഭിഭാഷകനെതിരെ കേസ്. കൊല്ലം ബാറിലെ അഭിഭാഷകൻ അഡ്വ . ടി.കെ. അജനെതിരെയാണ് മുട്ടം കോടതിയിലെ  വനിതാ ജീവനക്കാർ മുട്ടം പോലീസിൽ പരാതി നൽകിയത്.

Advertisment

ജാമ്യം  ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.  കഴിഞ്ഞ 2 ന് പകൽ 11.45 നാണ്  സംഭവം. അഡീഷണൽ ഡിസ്ട്രിക് ആൻ്റ് സെഷൻസ് കോടതി നാലിൽ വീഡിയോ കോൺഫറൻസ് വഴി നടപടികൾ തുടരുന്നതിനിടെ  വനിതാ ജീവനക്കാരികളുടെ മുന്നിൽ വീഡിയോ കോൺഫറൻസിലൂടെ  അഭിഭാഷകൻ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് ആരോപണം.

അഭിഭാഷകൻ്റെ മാന്യതയില്ലാത്ത പെരുമാറ്റത്തിൽ വനിതാ ജീവനക്കാർക്ക് വലിയ മാനഹാനിയാണ് ഉണ്ടായത് . കോടതി നടപടികൾ നടക്കുന്നതിനിടെ ഉണ്ടായ നഗ്നതാ പ്രദർശനം ഗൗരവമായ വിഷയമായി പരിഗണിക്കേണ്ടതാണ്. ഗൂഗിൾ മീറ്റ് മുഖേന  റോൾ കോൾ നടത്തുമ്പോഴായിരുന്നു നഗ്നതാ പ്രദർശനമെന്നാണ് പരാതി.

Advertisment