മലപ്പുറത്ത് ഹോൺ മുഴക്കിയെന്നാരോപിച്ച് ലഹരിക്കടത്ത് പ്രതി കാർ യാത്രികനെ മർദിച്ചു. കേസെടുത്ത് പോലീസ്

New Update
kerala police vehicle1

മലപ്പുറം: ഹോൺ മുഴക്കിയതിന് തൃത്താല സ്വദേശിയായ കാർ യാത്രികനെ മർദിച്ചതായി പരാതി. തൃത്താല വി കെ കടവ് സ്വദേശി കൊപ്പത്ത് വീട്ടിൽ ഇർഷാദിനാണ് മർദ്ദനമേറ്റത്. പരാതിയിൽ ചങ്ങരംകുളം പോലിസ് കേസെടുത്തു.

Advertisment

കഴിഞ്ഞ ദിവസം വൈകുന്നേരത്തായിരുന്നു ആക്രമണം. എടപ്പാളിൽ നിന്നു കല്ലുംപുറത്തെ ഭാര്യ വീട്ടിലേക്ക് കുടുംബസമേതം നോമ്പ് തുറക്കാൻ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.

ഇർഷാദും ഭാര്യയും കുഞ്ഞും ഭാര്യ സഹോദരിയുമാണ് കാറിലുണ്ടായിരുന്നത്. ലഹരിക്കടത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ചങ്ങരംകുളം സ്വദേശി സുമേഷാണ് ആക്രമിച്ചത്. ഹോൺ മുഴക്കിയതാണ് ആക്രമണത്തിന് കാരണമെന്ന് ഇർഷാദ് പറഞ്ഞു.

ഒരു കിലോമീറ്ററിലധികം പിന്തുടർന്നായിരുന്നു മർദനം. തലയ്ക്കും കഴുത്തിനും പരുക്കേറ്റു. ഇർഷാദിന്റെ പരാതിയിൽ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Advertisment