New Update
/sathyam/media/media_files/2025/01/11/GuCeyUgumjHCQu0ta1lG.jpg)
കോഴിക്കോട്: 10ാം ക്ലാസുകാരന്‍ സ്‌കൂട്ടറുമായി റോഡിലിറങ്ങിയതിനെത്തുടര്‍ന്ന് കുട്ടിയുടെ അമ്മയുടെ പേരില്‍ കേസെടുത്ത് പോലീസ്. വളയം ഷാപ്പ്മുക്ക് സ്വദേശിയായ വിദ്യാര്‍ഥിയാണ് തിങ്കളാഴ്ച വൈകീട്ട് സ്‌കൂട്ടറുമെടുത്ത് റോഡിലിറങ്ങിയത്.
Advertisment
വളയം അങ്ങാടിയിലെത്തിയപ്പോള്‍ പതിവ് വാഹനപരിശോധന നടത്തുകയായിരുന്ന വളയം പോലീസ് വാഹനം കൈകാണിച്ച് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് പത്താംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയാണെന്ന് മനസ്സിലായത്.
അഡീഷണല്‍ എസ്.ഐ. പ്രദീപന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനം കസ്റ്റഡിയിലെടുക്കുകയും പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് വാഹനം നല്‍കിയതിന് മാതാവിന്റെപേരില്‍ കേസെടുക്കുകയുമായിരുന്നു.
വിദ്യാര്‍ഥികള്‍ക്ക് വാഹനംനല്‍കിയാല്‍ ഉടമയുടെപേരില്‍ കേസെടുക്കാനാണ് തീരുമാനമെന്ന് വളയം പോലീസ് അറിയിച്ചു.