/sathyam/media/media_files/2026/02/28/veena-george-injured-2026-02-28-14-03-38.jpg)
കോട്ടയം: കെ.എസ്.യു. പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനു പരുക്കേറ്റതുമായി ബന്ധപ്പെട്ടു വധശ്രമത്തിന് കേസെടുത്തെങ്കിലും ആക്രമിച്ചതിന്റെ തെളിവുകള്‍ കിട്ടാത്തതെ കുഴഞ്ഞു പോലീസ്.
പുറത്തുവന്ന ദൃശ്യങ്ങളിലെല്ലാം പോലീസ് വലയത്തിനകത്താണ് മന്ത്രിയുള്ളത്. ഇതോടെ വധശ്രമക്കേസ് നിലനില്‍ക്കില്ലെന്ന അഭിപ്രായവും പോലീസിലുണ്ട്.
മാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവന്നതിനപ്പുറം മന്ത്രിയെ കൈയേറ്റം ചെയ്യുന്ന തരത്തിലുള്ള ദൃശ്യങ്ങളൊന്നും കിട്ടിയിട്ടില്ല. തെളിവുകളുടെ അഭാവത്തിൽ വധശ്രമവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ കേസില്‍നിന്ന് ഒഴിവാക്കിയേക്കുമെന്നും സൂചനയുണ്ട്.
മന്ത്രി വീണാ ജോര്‍ജിന്റെയും സി.പി.എമ്മിന്റെയും നരേറ്റീവിന് ഏറ്റ വലിയ തിരിച്ചടിയാണ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കിട്ടാത്തത്.
പ്രതിഷേധക്കാര്‍ മുന്നോട്ടു വന്നപ്പോള്‍ പോലീസ് മന്ത്രിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ തിക്കില്‍പ്പെട്ടാകാം മന്ത്രിക്കു പരുക്കുപറ്റിയത് എന്നാണ് പുറത്തുവന്ന ദൃശ്യങ്ങളില്‍ ഉള്ളത്. കോണ്‍ഗ്രസും ഇതേ ആരോപണം ഉയര്‍ത്തുന്നു.
എന്നാല്‍, മന്ത്രിയും സി.പി.എമ്മും തുടക്കം മുതല്‍ ഉന്നയിച്ചത് കെ.എസ്.യുക്കാര്‍ ആക്രമിച്ചു എന്ന വാദമാണ്. തുടക്കത്തില്‍ മന്ത്രിക്കരികില്‍ ഒരു കറുത്ത തുണി കണ്ടു എന്ന തരത്തില്‍ സി.പി.എം സ്ലോമോഷന്‍ വീഡിയോ കൊണ്ടുവന്നെങ്കിലും മന്ത്രിയുടെ കൂടെ ഉള്ള ആളുടെ വസ്ത്രമാണിതെന്നു പിന്നീട് തെളിഞ്ഞിരുന്നു.
ഇതോടെ റെയില്‍വേ സ്‌റ്റേഷനിലെ സി.സി. ടിവി ദൃശ്യങ്ങള്‍ മാത്രമാണു പോലീസിന്റെ ഏക പ്രതീക്ഷ. അതില്‍ കെ.എസ്.യുക്കാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഇല്ലെങ്കില്‍ വധശ്രമം കേസില്‍ നിന്നു ഒഴിവാക്കാന്‍ സാധ്യത ഏറെയാണ്. ഇത് സി.പി.എമ്മിന് കടുത്ത തിരിച്ചടിയായി മാറും.
സി.പി.എം കള്ളം പറയുന്നു, മന്ത്രി നാടകം കളിക്കുന്ന എന്ന ആരോപണം തെരഞ്ഞെടുപ്പില്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. പുതുയുഗ യത്രയില്‍ ഉള്‍പ്പടെ വിഷയം സജീവമായി കോണ്‍ഗ്രസ് ഉയര്‍ത്തികൊണ്ടുവരുന്നുണ്ട്.
വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ചു കോണ്‍ഗ്രസ് പ്രചാരണം ശക്തമാക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ ഒരുങ്ങുന്ന വീണാ ജോര്‍ജിന് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണങ്ങളെ പ്രതിരോധിക്കേണ്ടി വരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us