Advertisment

പൊലീസുകാരന്റെ മരണകാരണം നെഞ്ചിലേറ്റ ഗുരുതര പരിക്ക് മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഡ്രൈവര്‍ ശ്യാം പ്രസാദാണ് മരിച്ചത്. പൊലീസുകാരനെ ആക്രമിച്ച പെരുമ്പായിക്കാട് സ്വദേശി ജിബിന്‍ ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തു. എം സി റോഡില്‍ തെള്ളകത്തുള്ള കടയില്‍ പുലര്‍ച്ചെ  ഒരു മണിയോടെയാണ് അക്രമം ഉണ്ടായത്. 

New Update
syam2Untitledev

കോട്ടയം: കോട്ടയം ഏറ്റുമാനൂരില്‍ തട്ടുകടയില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട പൊലീസുകാരന്റെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പൊലീസുകാരന്റെ മരണകാരണം നെഞ്ചിലേറ്റ ഗുരുതര പരിക്ക് മൂലമെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വാരിയെല്ലുകള്‍ ഒടിഞ്ഞു. ശ്വാസകോശത്തില്‍ ക്ഷതവും ആന്തരിക രക്തസ്രാവവും ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment

കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഡ്രൈവര്‍ ശ്യാം പ്രസാദാണ് മരിച്ചത്. പൊലീസുകാരനെ ആക്രമിച്ച പെരുമ്പായിക്കാട് സ്വദേശി ജിബിന്‍ ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തു. എം സി റോഡില്‍ തെള്ളകത്തുള്ള കടയില്‍ പുലര്‍ച്ചെ  ഒരു മണിയോടെയാണ് അക്രമം ഉണ്ടായത്. 



നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജിബിന്‍ ജോര്‍ജ് തട്ടുകടയിലെത്തി കട ഉടമയുമായി തര്‍ക്കമുണ്ടായി. അകാരണമായി തട്ടുകട ഉടമയെ പ്രതി ആക്രമിക്കാന്‍ ശ്രമിച്ചു. ഇതിനിടയിലാണ് കോട്ടയത്ത് നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പൊലീസുകാരന്‍ ശ്യാം പ്രസാദ് കടയില്‍ കയറിയത്. 


പൊലീസുകാരനെ മുന്‍ പരിചയമുള്ള കടയുടമ പ്രതി അക്രമം ഉണ്ടാക്കിയ വിവരം പറഞ്ഞു. ഇതിനെ തുടര്‍ന്ന് ശ്യാം പ്രസാദ്, അക്രമം തുടര്‍ന്നാല്‍ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്ന് പ്രതിയോട് പറയുകയും ഇയാള്‍ കടയുടമായെ ആക്രമിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ പ്രതി ജിബിന്‍ ജോര്‍ജ് ശ്യാം പ്രസാദിന് മര്‍ദ്ദിച്ചു, പൊലീസുകാരനെ തള്ളി താഴെ ഇട്ടശേഷം പ്രതി ഇയാളുടെ നെഞ്ചത്ത് ചവിട്ടി. 


രാത്രികാല പെട്രോളിങ്ങിന് എത്തിയ പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇതിനിടെ ശ്യം പ്രസാദ് ജീപ്പിനുള്ളില്‍ കുഴഞ്ഞ് വീണു. അമിതമായ ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ശ്യം പ്രസാദ് ചികിത്സയിലിരിക്കെ പുലര്‍ച്ചെ രണ്ടരയോടെയാണ് മരിച്ചത്. 

ജിബിന്‍ ജോര്‍ജ് കോട്ടയത്തെ വിവിധ സ്റ്റേഷനുകളിലിലായി 7 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ജിബിന്‍ ജോര്‍ജ്. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ സാമൂഹിക വിരുദ്ധരുടെ പട്ടികയിലും ജിബിന്‍ ജോര്‍ജ് ഉണ്ട്.  

 

Advertisment