നേതൃത്വത്തെ അണികൾ തിരുത്തണം. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പൊലീസ് അകമ്പടി. തന്നെ കൊല്ലുമെന്ന ഭയമില്ല. പാർട്ടി തീരുമാനിച്ചാൽ എപ്പോൾ വേണമെങ്കിലും നടക്കും. അത് ഭയന്ന് പുറത്തിറങ്ങി നടക്കാതിരിക്കാനാവില്ലെന്നും വി.കുഞ്ഞികൃഷ്ണൻ

New Update
v kunjikrishnan

കണ്ണൂർ : ആർ.എസ്.എസുകാരുമായുള്ള സംഘർഷത്തിൽ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻ ധൻരാജിന്റെ രക്ത സാക്ഷി ഫണ്ട് സംബന്ധിച്ച് വിവാദ വെളിപ്പെടുത്തൽ നടത്തിയ വി.കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. 

Advertisment

ഫെബ്രുവരി 4ന് പയ്യന്നൂർ ഗാന്ധി പാർക്കിൽ നടക്കുന്ന 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനു സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതിയുടെ ഇത്തരവ്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, പയ്യന്നൂർ എരിയ സെക്രട്ടറി പി.സന്തോഷ്, ടി.ഐ.മധുസൂദൻ എംഎൽഎ എന്നിവരെയും കേസിൽ കക്ഷിയാക്കിയിട്ടുണ്ട്.

8350a9fa-3944-417c-a124-690d895d74e1

പുസ്തക പ്രകാശന ചടങ്ങ് തടസ്സപ്പെടുത്താൻ പാർട്ടി ശ്രമിക്കുന്നുണ്ടെന്നും തനിക്കും കുടുംബത്തിനും ജീവനു ഭീഷണിയുണ്ടെന്നു ഹർജിയിൽ കുഞ്ഞികൃഷ്ണൻ വിശദീകരിച്ചിരുന്നു. ഭരണകക്ഷിയിലെ ഉന്നത നേതാക്കൾക്കെതിരെയാണ് താൻ ആരോപണം ഉന്നയിച്ചതെന്നും അതിനാൽ പൊലീസ് നിഷ്‌ക്രിയമാണെന്നും ഹൈക്കോടതിയുടെ ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം ഹർജിയിൽ വ്യക്തമാക്കിയിരുന്നു. 

വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കുഞ്ഞികൃഷ്ണനെ കഴിഞ്ഞ ദിവസം സി.പി.എമ്മിൽ നിന്നും പുറത്താക്കിയിരുന്നു. പിന്നാലെ കുഞ്ഞികൃഷ്ണന്റെ വീടിനു മുന്നിൽ സിപിഎമ്മുകാർ ഭീഷണി മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു.

highcourt

ഇതേത്തുടർന്ന് പയ്യന്നൂരിലെ മറ്റൊരു പ്രദേശത്ത് കുഞ്ഞികൃഷ്ണന് അനുകൂലമായി സി.പി.എം പ്രവർത്തകർ രപകടനം നടത്തിയിരുന്നു. എന്നാൽ പ്രകടനത്തിൽ പങ്കെടുത്ത കുഞ്ഞികൃഷ്ണന്റെ സുഹൃത്ത് പ്രസന്നന്റെ ബൈക്ക് വീടിനു മുന്നിൽ വച്ച് കത്തിച്ച സംഭവവും ഉടലെടുത്തിരുന്നു. തനിക്ക് ജീവനിൽ ഭയമില്ല. കൊല്ലണമെന്ന് പാർട്ടി തീരുമാനമെടുത്താൽ അത് എപ്പോൾ വേണമെങ്കിലും നടപ്പാകും. അതു ഭയന്ന് വീടിന് പുറത്തിറങ്ങി നടക്കാതിരിക്കാനാവില്ലെന്നും കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

Advertisment