എറണാകുളം വടക്കന്‍ പറവൂരില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. അക്രമികള്‍ സഞ്ചരിച്ച ബൈക്ക് സംഭവ സ്ഥലത്തിന് സമീപത്തുള്ള വീടിന് പിന്നില്‍ നിന്നും കണ്ടെത്തി

എറണാകുളം വടക്കന്‍ പറവൂരില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. ലഹരി വില്‍പ്പന നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനക്കായി എത്തിയ ഉദ്യോഗസ്ഥര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.

New Update
kerala police2

പറവൂര്‍: എറണാകുളം വടക്കന്‍ പറവൂരില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. ലഹരി വില്‍പ്പന നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനക്കായി എത്തിയ ഉദ്യോഗസ്ഥര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.

Advertisment

ഇന്നലെ രാത്രി ഏഴുമണിയോടെ പറവൂര്‍ കോട്ടുവള്ളിയിലായിരുന്നു സംഭവം. എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ രണ്ട് ഉദ്യോഗസ്ഥരാണ് മഫ്ത്തിയില്‍ ബൈക്കിലെത്തിയത്.


അക്രമികള്‍ സഞ്ചരിച്ച ബൈക്ക് സംഭവ സ്ഥലത്തിന് സമീപത്തുള്ള വീടിന് പിന്നില്‍ നിന്നും കണ്ടെത്തി. ജോലി തടസ്സപ്പെടുത്തിയതിനും അപായപ്പെടുത്താന്‍ ശ്രമിച്ചതിനും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.