വേളി കടൽത്തീരത്ത് കൈകൾ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞു; കൊലപാതകമെന്ന് സംശയം, ദുരൂഹതയുടെ ചുരുളഴിക്കാൻ പോലീസ്

New Update
kerala police vehicle1

തി​രു​വ​ന​ന്ത​പു​രം: വേ​ളി ക​ട​ൽ​ത്തീ​ര​ത്ത് സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ര​യ്ക്ക​ടി​ഞ്ഞു. ശ​നി​യാ​ഴ്‌​ച രാ​വി​ലെ ക​ര​യ്ക്ക​ടി​ഞ്ഞ മൃ​ത​ദേ​ഹ​ത്തി​ന്‍റെ കൈ​ക​ൾ മു​ണ്ട് ഉ​പ​യോ​ഗി​ച്ച് കൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​ണ്. മൂ​ക്കി​ൽ​നി​ന്ന് ര​ക്തം​വ​ന്ന് ക​ട്ട​പി​ടി​ച്ചി​ട്ടു​ണ്ട്.

Advertisment

സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണോ​യെ​ന്നും സം​ശ​യ​മു​ണ്ട്. രാ​വി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. ഇ​വ​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മൃ​ത​ദേ​ഹ​ത്തി​ന് അ​ധി​കം പ​ഴ​ക്ക​മി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

മി​സിം​ഗ് കേ​സു​കൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Advertisment