പിടികൂടി ജീപ്പില്‍ കയറ്റവെ പ്രതി പൊലീസ് സംഘത്തെ ആക്രമിച്ചു. ജീപ്പിന്റെ സീറ്റടക്കം വലിച്ചു കീറി രക്ഷപെടാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

പിടികൂടി ജീപ്പില്‍ കയറ്റവെ പ്രതി പൊലീസ് സംഘത്തെ ആക്രമിച്ചു. ജീപ്പിന്റെ സീറ്റടക്കം വലിച്ചു കീറി രക്ഷപെടാന്‍ ശ്രമിച്ച  സംഭവത്തില്‍ അടിമലത്തുറ സ്വദേശി തുമ്പന്‍ റോയി എന്ന റോയി (28) യെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. 

New Update
Police

തിരുവനന്തപുരം: പിടികൂടി ജീപ്പില്‍ കയറ്റവെ പ്രതി പൊലീസ് സംഘത്തെ ആക്രമിച്ചു. ജീപ്പിന്റെ സീറ്റടക്കം വലിച്ചു കീറി രക്ഷപെടാന്‍ ശ്രമിച്ച  സംഭവത്തില്‍ അടിമലത്തുറ സ്വദേശി തുമ്പന്‍ റോയി എന്ന റോയി (28) യെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. 


Advertisment

വീട്ടില്‍ അതിക്രമിച്ച് കയറി ഗുണ്ടായിസം കാണിച്ചെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് സംഘത്തെയാണ് പ്രതി ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സ്ത്രീകള്‍ താമസിക്കുന്ന വീടിനു നേര്‍ക്ക് കല്ലേറു നടത്തുന്നെന്ന വിവരത്തെ തുടര്‍ന്നാണ് ഗ്രേഡ് എസ്.ഐ സുജിത് ചന്ദ്രപ്രസാദിന്റെ നേതൃത്വത്തിലുള്ള നാലംഗ പൊലീസ് സംഘം സ്ഥലത്തെത്തിയത്. 


വീട്ടിലേക്ക് കയറാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി  ജീപ്പിനുള്ളില്‍ കയറ്റി സ്റ്റേഷനിലേക്ക് വരുമ്പോള്‍ ചൊവ്വര ഭാഗത്ത് വച്ച് ഇയാള്‍ പ്രകോപിതനാകുകയായിരുന്നു. ജീപ്പിന്റെ  പിന്‍ഭാഗത്തെ ഡോര്‍ ചവിട്ടി തുറക്കാന്‍ ശ്രമിച്ച് സീറ്റു വലിച്ചു കീറി, വാതില്‍ ഭാഗങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. 


പ്രതിയെ അകത്തേക്ക് മാറ്റി ഇരുത്താനായി വാഹനം നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ വാതില്‍ തുറന്നു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തടഞ്ഞ എസ്.ഐയെയും സി.പി.ഒ അഖിലിനെയും മര്‍ദ്ദിച്ചു. ജീപ്പിലുണ്ടായിരുന്ന ഹെല്‍മറ്റുപയോഗിച്ചു എസ്.ഐയെ മര്‍ദ്ദിക്കുകയും ചെയ്തുവെന്നു പൊലീസ് പറഞ്ഞു. 


എസ്.ഐയുടെ വലതു കൈത്തണ്ടക്കു പരുക്കേറ്റു. വീടാക്രമണം, സ്ത്രീയെ ആക്രമിക്കല്‍ തുടങ്ങിയവയുള്‍പ്പെടെയും പൊലീസിനെ ആക്രമിച്ച പരാതിയിലും ഇയാള്‍ക്കെതിരെ കേസുകള്‍ എടുത്തു. നിരവധി കേസുകളിലും റൗഡി ലിസ്റ്റിലും ഉള്‍പ്പെട്ടയാളുമാണ് പ്രതി. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ റോയിയെ റിമാന്‍ഡു ചെയ്തു.

Advertisment