/sathyam/media/media_files/2025/02/10/mfatErVbrVXo0kYIFcmL.jpeg)
തിരുവനന്തപുരം: മരണവീട്ടിലുണ്ടായ തര്‍ക്കം അറിഞ്ഞെത്തിയ പൊലീസ് സംഘം യുവാവിനെ വളഞ്ഞിട്ട് തല്ലി പരുക്കേല്‍പിച്ചു.
സംഭവത്തില്‍ വലിയതുറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാനൊരുങ്ങുകയാണ് യുവാവ്.
ശംഖുമുഖം ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിനു സമീപം ചിത്രനഗര്‍ സ്വദേശി ദത്തന്‍ ജയന് (25) ആണ് പൊലീസിന്റെ ലാത്തിയടിയില്‍ പരിക്കേറ്റത്. ചെവിക്കും താടിയെല്ലിനും പൊട്ടലും ശരീരമാസകലം മുറിവുമുണ്ടായി.
ഫെബ്രുവരി 2ന് രാത്രി ദത്തന്റെ അമ്മയുടെ ബന്ധത്തിലുള്ള സഹോദരിയുടെ വീട്ടിലായിരുന്നു സംഭവം നടന്നത്. സഹോദരിയുടെ ഭര്‍ത്താവ് ജീവനൊടുക്കിയതിനെ ചൊല്ലി മരണദിവസം ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായി.
ദത്തന്റെ സുഹൃത്ത് ആദിത്യനാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് എത്തി ലാത്തിവീശി ആളുകളെ ഓടിക്കുകയും തല്ലുകയുമായിരുന്നു. വിഷയത്തില്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ട് ഒരു കാര്യവും ഉണ്ടായില്ലെന്ന് ദത്തന്‍ ആരോപിക്കുന്നത്.
തുടര്‍ന്നാണ് മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കാന്‍ തീരുമാനിച്ചത്. അതേ സമയം മരണവീട്ടിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ മൂന്നു തവണയാണ് പൊലീസിനു പോകേണ്ടി വന്നതെന്നാണ് വലിയതുറ പൊലീസ് പ്രതികരിക്കുന്നത്.