ല​ഹ​രി​ക​ച്ച​വ​ടം: ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡു ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ ക​ണ്‍​ട്രോ​ള്‍ റൂ​മി​ലെ അ​ഭി​ൻ​ജി​ത്, രാ​ഹു​ല്‍ എ​ന്നീ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

New Update
suspension

ല​ഹ​രി​ക​ച്ച​വ​ടം: ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡു ചെ​യ്തു
 
തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി​ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡു ചെ​യ്തു. 

Advertisment

തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ ക​ണ്‍​ട്രോ​ള്‍ റൂ​മി​ലെ അ​ഭി​ൻ​ജി​ത്, രാ​ഹു​ല്‍ എ​ന്നീ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

ല​ഹ​രി സം​ഘ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രു​ടെ​യും പ​ങ്ക് ക​ണ്ടെ​ത്തി​യ​ത്. 

സം​ഭ​വ​ത്തി​ല്‍ ഇ​രു​വ​ര്‍​ക്കു​മെ​തി​രെ തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ എ​സ്പി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. 

നാ​ര്‍​ക്കോ​ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റൂ​റ​ൽ എ​സ്പി ഇ​രു​വ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്.

ല​ഹ​രി വി​ല്‍​പ്പ​ന​യും ഉ​പ​യോ​ഗ​വും കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നാ​ര്‍​ക്കോ​ടി​ക് സെ​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി വ​രു​ന്നു​ണ്ട്. 

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി​ക്ക​ട​ത്ത് ന​ട​ത്തു​ന്ന ആ​ളു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്.

Advertisment