വാഹനം കുറുകെയിട്ട് യുവാവിനെ പിടിച്ചിറക്കി. വാഹനത്തില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചു.പിന്തുടര്‍ന്ന് പിടികൂടി പൊലീസ്

പാലക്കാട് ആലത്തൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. വടക്കഞ്ചേരി കണക്കന്‍തുരുത്തി നാസറിനെയാണ്  തിങ്കളാഴ്ച രാത്രി തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. 

New Update
police

പാലക്കാട്: പാലക്കാട് ആലത്തൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. വടക്കഞ്ചേരി കണക്കന്‍തുരുത്തി നാസറിനെയാണ്  തിങ്കളാഴ്ച രാത്രി തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. 

Advertisment

സംഭവത്തില്‍ വടക്കഞ്ചേരി സ്വദേശി ഫൈസല്‍, കിഴക്കഞ്ചേരി സ്വദേശി ബിജു എന്നിവരെ ആലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പഴ കച്ചവടം സംബന്ധിച്ച തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.


നെന്മാറ ഗോമതിക്ക് സമീപം രാത്രി പതിനൊന്നരയോടെ നാസറിന്റെ വാഹനത്തിന് മുന്‍പില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനം കുറുകെയിട്ട്  ബലമായി പിടിച്ചിറക്കി തട്ടിക്കൊണ്ടു പോവുകയായിരുന്നു. 


നാസറിന്റെ  ഡ്രൈവര്‍ വടക്കഞ്ചേരി പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ്  വാഹനം തടഞ്ഞെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു. പിന്തുടര്‍ന്ന പൊലീസ് ഇവരെ കിഴക്കഞ്ചേരി കണ്ണംകുളത്ത് വെച്ചാണ് പിടികൂടിയത്.


 

Advertisment