കൊച്ചി: ഒമാനില്‍ നിന്ന് കൊച്ചിയില്‍ ലഹരി എത്തിച്ച സംഭവത്തില്‍ നാല് കേസുകളിലായി 10 പേര്‍ പിടിയിലായെന്ന് കൊച്ചി ഡിസിപി അശ്വതി ജിജി. 500 ഗ്രാം എംഡിഎംഎയും കഞ്ചാവും ഇവരില്‍ നിന്ന് പിടികൂടിയെന്നും പ്രതി ആഷിഖ് പ്രധാന കണ്ണിയാണെന്നും കൊച്ചി ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു.
ഒമാനില്‍ നിന്ന് ലഹരി കടത്തിയ വൈപ്പില്‍ സ്വദേശിനി മേഗി ആഷ്ണ മട്ടാഞ്ചേരി സ്വദേശി ഇസ്മയില്‍ സേട്ട് എന്നിവരാണ് പിടിയിലായത്. ആലുവയില്‍ എടുത്ത ഒരു കേസിലും ഒരാള്‍ പിടിയിലായിട്ടുണ്ട്. ലഹരി കടത്തുന്നതിന് ഒരാള്‍ക്ക് ലഭിക്കുന്നത് 1 ലക്ഷം രൂപ എന്നാണ് വിവരം.
2024 ല്‍ 2795 ലഹരി കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും കൊച്ചി നഗരത്തില്‍ ഈ വര്‍ഷം ഇതുവരെ 482 എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും 541 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഡിസിപി അറിയിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം 2475 എന്‍ഡിപിഎസ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.2795 പേരെ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.