/sathyam/media/media_files/C7XuQ3R33n6ItTL6suuy.jpeg)
ക​ണ്ണൂ​ര്‍: പെ​ട്രോ​ള്‍ പ​മ്പി​ല്‍ അ​തി​ക്ര​മം ന​ട​ത്തി​യ പോ​ലീ​സു​കാ​ര​നെ സ​സ്പെ​ൻ​ഡ്ചെ​യ്തു. ക​ണ്ണൂ​ര്‍ ടൗ​ണ്‍ സ്റ്റേ​ഷ​നി​ലെ ഡ്രൈ​വ​ര്‍ സ​ന്തോ​ഷ് കു​മാ​റി​നെ​യാ​ണ് സ​സ്​പെ​ന്‍​ഡ് ചെ​യ്ത​ത്.
ഐ​ജി​യു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ആ​ണ് ന​ട​പ​ടി. നേ​ര​ത്തെ ഇ​യാ​ൾ​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​രു​ന്നു.
പെ​ട്രോ​ൾ അ​ടി​ച്ച​തി​ന്‍റെ പ​ണം ചോ​ദി​ച്ച ജീ​വ​ന​ക്കാ​ര​നെ കാ​റി​ന്‍റെ ബോ​ണ​റ്റി​ൽ ഇ​രു​ത്തി ഇ​യാ​ൾ സ്റ്റേ​ഷ​ൻ വ​രെ കാ​ർ ഓ​ടി​ച്ചു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ക​ണ്ണൂ​ർ ത​ളാ​പ്പി​ലെ ഭാ​ര​ത് പെ​ട്രോ​ൾ പ​മ്പി​ലാ​ണ് സം​ഭ​വം.
പ​ള്ളി​ക്കു​ളം സ്വ​ദേ​ശി​യാ​യ അ​നി​ലി​നെ​യാ​ണ് ബോ​ണ​റ്റി​ലി​രു​ത്തി കൊ​ണ്ടു​പോ​യ​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ സ​ന്തോ​ഷ് മ​റ്റൊ​രു പെ​ട്രോ​ൾ പ​മ്പി​ലേ​ക്ക് പോ​ലീ​സ് ജീ​പ്പ് ഇ​ടി​ച്ചു ക​യ​റ്റി​യി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us