/sathyam/media/media_files/Ow0c32FDWUSz2dhaIMYd.jpg)
തിരുവനന്തപുരം: നാം അയക്കുന്ന പാഴ്‌സലുകളില്‍ മയക്കുമരുന്ന് കണ്ടെത്തിയെന്നോ, അല്ലെങ്കില്‍ എന്തെങ്കിലും കുറ്റകൃത്യം ചെയ്തതായി തെളിവുണ്ടെന്നോ പറഞ്ഞ് അന്വേഷണ ഏജന്‍സിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി പൊലീസ്. ഒരിക്കലും ഇത്തരം തട്ടിപ്പില്‍ വീഴരുതെന്ന് പൊലീസ് വ്യക്തമാക്കി.
പൊലീസിന്റെ മുന്നറിയിപ്പ്:
നിങ്ങൾ അയച്ച പാഴ്സലിൽ മയക്കുമരുന്ന് കണ്ടെത്തിയെന്നോ നിങ്ങൾ ഏതോ കുറ്റകൃത്യം ചെയ്തതായി തെളിവുണ്ടെന്നോ പറഞ്ഞ് പോലീസിൻ്റെയോ മറ്റേതെങ്കിലും അന്വേഷണ ഏജൻസിയുടെയോ പേരിൽ ആരെങ്കിലും നിങ്ങളെ വിളിച്ചേക്കാം.
മുതിർന്ന പൊലീസ് ഓഫീസറുടെ യൂണിഫോം ധരിച്ച് വീഡിയോ കോളിൽ ആണ് തട്ടിപ്പുകാർ എത്തുന്നത്. നിങ്ങളുടെ അക്കൗണ്ടിലെ പണം പരിശോധനയ്ക്കായി റിസർവ് ബാങ്കിലേയ്ക്ക് ഓൺലൈനിൽ അയയ്ക്കാനായി അവർ ആവശ്യപ്പെടും. നിങ്ങൾ വിർച്വൽ അറസ്റ്റിൽ ആണെന്നും പറയും. ഒരിക്കലും ഇത്തരം തട്ടിപ്പിൽ വീഴരുത്. ഉടൻ തന്നെ 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ ബന്ധപ്പെടുക.