Advertisment

ഇടുക്കിയിൽ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി­​ക്കേ­​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​തെ കൈ​യൊ­​ഴി­​ഞ്ഞു; പോ­​ലീ­​സു­​കാ​ര്‍­​ക്ക് വീ­​ഴ്­​ച­​യു­​ണ്ടാ­​യെ­​ന്ന് ക­​ണ്ടെ­​ത്ത​ല്‍; പോലീസുകാർക്കെതിരെ വകുപ്പുതല നടപടിയുണ്ടായേക്കും

author image
Arun N R
Nov 21, 2023 17:13 IST
New Update
v

ഇ​ടു​ക്കി: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി­​ക്കേ­​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​തെ കൈ​യൊ­​ഴി­​ഞ്ഞ സം­​ഭ­​വ­​ത്തി​ല്‍ പോ­​ലീ­​സു­​കാ​ര്‍­​ക്ക് വീ­​ഴ്­​ച­​യു­​ണ്ടാ­​യെ­​ന്ന് ക­​ണ്ടെ­​ത്ത​ല്‍. അ­​ന്വേ­​ഷ­​ണ റി­​പ്പോ​ര്‍­​ട്ട് ക​ട്ട­​പ്പ­​ന ഡി­​വൈ­​എ­​സ്­​പി ഇ­​ടു­​ക്കി എ­​സ്­​പി­​ക്ക് കൈ­​മാ­​റും.

Advertisment

നെ­​ടു​ങ്ക­​ണ്ടം സ്റ്റേ­​ഷ­​നി­​ലെ ആ­​സാ​ദ്, അ­​ജീ­​ഷ് എ­​ന്നീ പോ­​ലീ­​സു­​കാ­​രാ­​ണ് സം­​ഭ­​വ­​സ­​മ​യ­​ത്ത് ജീ­​പ്പി­​ലു­​ണ്ടാ­​യി­​രു­​ന്ന­​ത്. ഇ­​വ​ര്‍­​ക്കെ­​തി­​രേ വ­​കു­​പ്പു­​ത­​ല ന­​ട​പ­​ടി ശി­​പാ​ര്‍­​ശ ചെ­​യ്തു­​കൊ­​ണ്ടാ​കും റി­​പ്പോ​ര്‍­​ട്ട് സ­​മ​ര്‍­​പ്പി­​ക്കു­​ക.

ശ​നി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ ഇ​ടു​ക്കി ക​ട്ട​പ്പ​ന പ​ള്ളി​ക്ക​വ​ല​യി​ലാ​ണ് സം­​ഭ­​വം. പി​ക്ക​പ്പ് വാ​നി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റ് റോ​ഡി​ല്‍ വീ​ണ ബൈ​ക്ക് യാ​ത്ര​ക്കാ​രെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ അ​തു​വ​ഴി ജീ​പ്പി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം ത​യാ​റാ​യി​ല്ല. പ​ക​രം അ​വ​രെ ഓ​ട്ടോ റി​ക്ഷ​യി​ല്‍ കൊ​ണ്ടു​പോ​കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​തി​ന് ശേ​ഷം പോലീസ് സ്ഥ​ല​ത്ത് നി​ന്നും​പോ​വുകയായിരുന്നു.

 

Advertisment