ആലപ്പുഴയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; മരണകാരണം സാമ്പത്തിക ബാധ്യതയാകാമെന്ന് പ്രാഥമിക നിഗമനം

New Update
V

ആലപ്പുഴ: പൊലീസ് ഉദ്യോ​ഗസ്ഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. പുളിങ്കുന്ന് പൊലീസ് സ്റ്റേഷനിലെ സിപിഒ കാവാലം പഞ്ചായത്ത് ഒന്നാം വാർഡ് സജീഷ് ഭവനത്തിൽ സജീഷ് (കണ്ണൻ -38) ആണ് മരിച്ചത്.

Advertisment

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഭാര്യ രശ്മിയും മക്കളും ഓണത്തിന് പൂച്ചാക്കലിലെ കുടുംബ വീട്ടിൽ പോയി തിരിച്ചെത്തിയപ്പോഴാണ് വീടിനുള്ളിൽ സജീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഡിവൈഎസ്പി അടക്കം പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സാമ്പത്തിക ബാധ്യതയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മക്കൾ: ശ്രീയ, ആര്യൻ കൃഷ്ണൻ.

Advertisment