ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രി അകത്ത്. എസ്.ഐ.ടി നടപടിയിൽ രാഷ്ട്രീയ കക്ഷികൾക്ക് ഭിന്നാഭിപ്രായം. തന്ത്രിയെ സമൂഹ്യമാധ്യമങ്ങളിൽ അപഹസിച്ച് ഇടത് പ്രൊഫൈലുകൾ. അന്വേഷണം കൂടുതൽ സങ്കീർണ്ണതയിലേക്ക്

ശബരിമലയിൽ ഭരണപരമായ അധികാരം തന്ത്രിക്കില്ലെന്നതാണ് പ്രധാനമായും ഉയരുന്ന വാദം

New Update
kandararu rajeevaru

തിരവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളയിൽ ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരെ അറസ്റ്റ് ചെയ്ത നടപടിയിൽ ഭിന്നാഭിലപ്രായവുമായി സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾ. തന്ത്രിയിലേക്ക് അന്വേഷണം ചുരുക്കാനുള്ള ഭാഗമായി അറസ്റ്റിനെ ബി.ജെ.പി വ്യഖ്യാനിക്കുമ്പോൾ അങ്ങനെ നടന്നാൽ കടുത്ത പ്രക്ഷോഭമുണ്ടാവുമെന്ന മുന്നറിയിപ്പാണ് കോൺഗ്രസ് നൽകുന്നത്.

Advertisment

എന്നാൽ അറസ്റ്റിനെ സി.പി.എം ന്യായീകരിക്കുക മാത്രമല്ല സൈബർ ഇടങ്ങളിൽ ഇടത് നേതാക്കളും പ്രവർത്തകരും തന്ത്രിയെ അധിക്ഷേപിച്ച് രംഗത്ത് വരിക കൂടി ചെയ്തിട്ടുണ്ട്. അന്വേഷണസംഘത്തിന്റെ നടപടികളെപ്പറ്റിയും വിരുദ്ധാഭിപ്രായമാണ് ഉയരുന്നത്.

Untitled

ശബരിമലയിൽ ഭരണപരമായ അധികാരം തന്ത്രിക്കില്ലെന്നതാണ് പ്രധാനമായും ഉയരുന്ന വാദം. അതുകൊണ്ട് തന്നെ അത് നിക്ഷിപ്തമായിട്ടുള്ള ദേവസ്വം ബോർഡിനെയും അതിന് മുകളിൽ ചുമതല വഹിച്ചിരുന്ന മന്ത്രിമാരെയും രക്ഷിക്കാനാണ് ഇത്തരമൊരു നീക്കമെന്നും പറയപ്പെടുന്നു.

എന്നാൽ സ്വർണ്ണക്കൊള്ളയ്ക്ക് വേദിയൊരുക്കുമ്പോൾ എല്ലാത്തിനും മൂക സാക്ഷിയായിരുന്ന തന്ത്രി എന്ത് കൊണ്ട് മൗനംപാലിച്ചെന്ന ചോദ്യത്തിന് ആർക്കും ഉത്തരം നൽകാനാവുന്നില്ല. ശബരിമലയിലെ ഉരുപ്പടികൾ ക്ഷേത്രം വിട്ട് പുറത്ത് പോകരുതെന്ന് തന്ത്രി അധികാരികളെ എന്തുകൊണ്ട് രേഖാമൂലം ബോധിപ്പിച്ചില്ലെന്ന ചോദ്യവും ഉയർന്നു കഴിഞ്ഞു. ഇതിനൊന്നും കൃത്യമായ മറുപടി എങ്ങുനിന്നും ലഭിക്കുന്നില്ല.

എന്നാൽ ദേവസ്വം ബോർഡിന്റെ നടപടികൾ ചോദ്യം ചെയ്യാനുള്ള അധികാരം തന്ത്രിക്കില്ലെന്നും ഇല്ലാത്ത അധികാരം എങ്ങനെ ഉപയോഗിക്കുമെന്നുമാണ് മറുചോദ്യമാണ്. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധവും അദ്ദേഹത്തെ ശബരിമലയിൽ എത്തിച്ചതിന് പിന്നിലും തന്ത്രിയാണെന്ന തരത്തിലുള്ള വാദങ്ങളും ഉയരുന്നുണ്ട്. അദ്ദേഹം എസ്.ഐ.ടിക്ക് നൽകിയ മൊഴിയിലും ഇത് വ്യക്തമാക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അതുകൊണ്ട് തന്നെ തന്ത്രിയുടെ ഇടപെടൽ സംബന്ധിച്ച എസ്.ഐ.ടി കോടതിയിൽ നൽകുന്ന റിപ്പോർട്ടും നിർണായകമാവും.

thanthri kandararu rajeevaru-2

ഇതിനിടെ തന്ത്രിയെ പരസ്യമായി അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ ഇടത് പ്രൊഫൈലുകളിൽ നിന്നും അധിക്ഷേപങ്ങൾ ഉയരുകയാണ്. തന്ത്രിയെയും താഴ്മൺ കുടുംബത്തെയും ലക്ഷ്യമിട്ടാണ് ആരോപണങ്ങൾ ഉയരുന്നത്. യുവതീപ്രവേശന സമയത്ത് ശബരിമലയിൽ പ്രവേശിക്കാനെത്തിയ ബിന്ദു അമ്മിനണണിയും തന്ത്രിക്കെതിരെ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്.

Advertisment