/sathyam/media/media_files/2026/01/14/vlogers-2026-01-14-14-57-45.jpg)
തിരുവനന്തപുരം: നവമാധ്യമങ്ങളിലൂടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ഇപ്പോൾ പുതിയ തലത്തിൽ എത്തിയിരിക്കുകയാണ്. രാഷ്ട്രീയ പാർട്ടികളും പാർട്ടി നേതാക്കളും ഒക്കെ ഇപ്പോൾ പത്രങ്ങൾ, ചാനലുകൾ, ഓൺലൈൻ മാധ്യമങ്ങൾ എന്നിവയേക്കാൾ പ്രചാരണത്തിന് ഉപയോഗിക്കുന്നത് സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകളെയാണ്.
ഫേസ്ബുക്ക്, എക്സ്, വാട്സ് ആപ്പ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, സ്നാപ്പ് ചാറ്റ്, ആരാട്ടെ അങ്ങനെ സമൂഹമാധ്യമ പ്ലാറ്റ് ഫോമുകളെ സ്വന്തം നിലയ്ക്ക് ഉപയോഗിക്കുമ്പോൾ തന്നെ വ്ലോഗർമാരെയും സോഷ്യൽ മീഡിയാ ഇൻഫ്ളുവൻസർ മാരെയും ഒക്കെ രാഷ്ട്രീയ നേതാക്കൾ ഉപയോഗിക്കുന്നുണ്ട്.
കൃത്യമായി ഇത്തരം നവ മാധ്യമ സാധ്യതകൾ ഉപയോഗിക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി നേതാക്കൾ വ്ലോഗർമാർക്കും സോഷ്യൽ മീഡിയാ ഇൻഫ്ളുവൻസർ മാർക്കൊപ്പവും ഒക്കെ പ്രത്യക്ഷപെടുന്നുണ്ട്.
ഓൺ ലൈൻ മാധ്യമങ്ങളുടെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ അഭിമുഖങ്ങളിലടക്കം നേതാക്കൾ നിത്യവും എത്തുന്നത് ഇത്തരം പ്രചാരണത്തിൻ്റെ ഭാഗമാണ്. ജെൻസി വോട്ടർമാരെ മാത്രമല്ല സോഷ്യൽ മീഡിയയിലൂടെ ഏത് തരക്കാരെയും സ്വാധീനിക്കാൻ കഴിയും. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ പാർട്ടികൾ ഇത്തരമൊരു നീക്കം നടത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us